കേരളം

kerala

ETV Bharat / sitara

Christmas Release Movies : ഒരേ സമയം തിയേറ്ററിലും വീട്ടിലിരുന്നും കാണാം ; ക്രിസ്‌മസ് റിലീസ്‌ ചാകര - ക്രിസ് മസ് റിലീസ് മലയാള ചിത്രങ്ങള്‍

Christmas release movies : മലയാളം, തമിഴ്‌, തെലുങ്ക്‌, ഇംഗ്ലീഷ്‌ ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് ഇത്തവണ ക്രിസ്‌മസ്‌ റിലീസായി ഒടിടിയിലും തിയേറ്ററിലുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക

Christmas release movies  ക്രിസ്‌തുമസ്‌ റിലീസ്‌  Christmas release Malayalam movies 2021  Christmas release Bollywood movies 2021  Christmas release Telugu movies 2021  Christmas release Hollywood movies 2021  Minnal Murali Netflix release  Kesu Ee Veedinte Naadhan Hotstar release  Kaaval on Netflix release  Ranveer Singh 83 theatre release  Atrangi Hotstar release
Christmas release movies : ഒരേ സമയം തിയേറ്ററിലും വീട്ടിലിരുന്നും കാണാം; ക്രിസ്‌തുമസ്‌ റിലീസ്‌ ചാകര

By

Published : Dec 22, 2021, 8:18 PM IST

Christmas release movies : ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രങ്ങള്‍ക്കൊപ്പം നിരവധി സിനിമകളാണ് കൊവിഡ്‌ പ്രതിസന്ധിയില്‍ വെളിച്ചം കാണാതെ പോയത്. നീണ്ട ഇടവേളയ്‌ക്ക് ശേഷം സിനിമ പ്രവര്‍ത്തകര്‍ക്കും ആസ്വാദര്‍ക്കും ഒരുപോലെ ആശ്വാസമേകി തിയേറ്ററുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണിപ്പോള്‍. ഈ ക്രിസ്‌മസ് പൊടിപൊടിക്കാന്‍ നിരവധി ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ സിനിമാ ലോകം.

മലയാളം, തമിഴ്‌, തെലുങ്ക്‌, ഇംഗ്ലീഷ്‌ എന്നീ ഭാഷകളിലായി നിരവധി സിനിമകളാണ് ക്രിസ്‌മസ് റിലീസായി ഒടിടിയിലും തിയേറ്ററിലുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക.

Christmas release Malayalam movies 2021 : നാളെ (ഡിസംബര്‍ 23ന്) മുതലാണ് ക്രിസ്‌മസ് റിലീസിന് തുടക്കം കുറിക്കുക. ആന്‍റണി വര്‍ഗീസിനെ നായകനാക്കി ടിനു പാപ്പച്ചന്‍ ഒരുക്കുന്ന 'അജഗജാന്തര'മാണ് ആദ്യ റിലീസ്. രണ്ടാം ദിനം (ഡിസംബര്‍ 24ന്) രണ്ട് ചിത്രങ്ങളാണ് റിലീസിനെത്തുക. ആസിഫ്‌ അലിയെ നായകനാക്കി മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന 'കുഞ്ഞെല്‍ദോ', മംമ്‌ത മോഹന്‍ദാസ്‌, സൗബിന്‍ ഷാബിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജോസ്‌ ഒരുക്കുന്ന 'മ്യാവു' എന്നിവയാണ് ഡിസംബര്‍ 24ന്‌ തിയേറ്ററുകളിലെത്തുക.

ശേഷം ഡിസംബര്‍ 31ന്‌ രണ്ട്‌ ചിത്രങ്ങളെത്തും. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വഹിച്ച 'സത്യം മാത്രമേ ബോധിപ്പിക്കൂ', അമിത്‌ ചക്കാലയ്‌ക്കലിനെ നായകനാക്കി എസ്‌.ജെ.സിനു ഒരുക്കിയ 'ജിബൂട്ടി' എന്നിവയാണ് 31ലെ തിയേറ്റര്‍ റിലീസുകള്‍.

Minnal Murali Netflix release : തിയേറ്റര്‍ റിലീസിന് പുറമെ ഒടിടി പ്ലാറ്റ്‌ഫോമുകളിലും ഇത്തവണ ക്രിസ്‌മസ് റിലീസുകള്‍ എത്തുന്നുണ്ട്. ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ്‌ സംവിധാനം ചെയ്‌ത മിന്നല്‍ മുരളിയാണ് ഒടിടി റിലീസുകളിലെ പ്രധാന ചിത്രം. ഡിസംബര്‍ 24ന്‌ നെറ്റ്‌ഫ്ലിക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക.

ജോജു ജോര്‍ജിനെ നായകനാക്കി അഹമ്മദ്‌ കബീര്‍ ഒരുക്കുനന 'മധുരം', നിത്യ മേനോനെ നായികയാക്കി ടി.കെ രാജീവ്‌കുമാര്‍ സംവിധാനം ചെയ്‌ത 'കോളാമ്പി', എന്നിവയാണ് ഡിസംബര്‍ 24ന്‌ ഒടിടിയിലെത്തുന്ന മറ്റ്‌ ചിത്രങ്ങള്‍. 'മധുരം' സോണി ലൈവിലും, 'കോളാമ്പി' എംടോക്കി എന്ന പുതിയ ഒടിടി പ്ലാറ്റ്‌ഫോമിലുമാണ് റിലീസ്‌ ചെയ്യുക.

Kesu Ee Veedinte Naadhan Hotstar release : ദിലീപ്‌ ചിത്രം 'കേശു ഈ വീടിന്‍റെ നാഥന്‍' ഡിസംബര്‍ 31ന്‌ ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെയാണ് റിലീസിനെത്തുക. നാദിര്‍ഷ-ദിലീപ്‌ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തില്‍ വൃദ്ധന്‍റെ വേഷമാണ് ദിലീപിന്.

Kaaval on Netflix release : തിയേറ്ററുകളില്‍ റിലീസിനെത്തിയ സുരേഷ്‌ ഗോപി-രണ്‍ജി പണിക്കര്‍ ചിത്രം 'കാവല്‍' ഡിസംബര്‍ 27ന് നെറ്റ്‌ഫ്ലിക്‌സില്‍ പ്രദര്‍ശനത്തിനെത്തും.

Christmas release Bollywood movies 2021 : മലയാളത്തിന് പുറമെ നിരവധി അന്യഭാഷ ചിത്രങ്ങളും ക്രിസ്‌മസ് റിലീസായി എത്തുന്നുണ്ട്. രണ്‍വീര്‍ സിങിനെ നായകനാക്കി കബീര്‍ ഖാന്‍ ഒരുക്കുന്ന സ്‌പോര്‍ട്‌സ്‌ ചിത്രം 83 ആണ് അതില്‍ പ്രധാനം.

Ranveer Singh 83 theatre release : 1983 വേള്‍ഡ്‌ കപ്പ്‌ ചരിത്ര വിജയം പറയുന്ന ബയോപിക് ചിത്രമാണ് 83. ബിഗ്‌ ബഡ്‌ജറ്റിലൊരുങ്ങുന്ന 83യുടെ ട്രെയ്‌ലര്‍ അടുത്തിടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഇതിഹാസ താരം കപില്‍ ദേവിന്‍റെ വേഷമാണ് ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങിന്. രണ്‍വീറിനൊപ്പം ഭാര്യ ദീപിക പദുകോണും പ്രധാന വേഷത്തിലെത്തുന്നു. ഹിന്ദിയെ കൂടാതെ മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി 2021 ഡിസംബര്‍ 24നാണ് 83 തിയേറ്ററുകളിലെത്തുക.

Atrangi Re Hotstar release : അക്ഷയ്‌ കുമാര്‍, ധനുഷ്‌, സാറാ അലി ഖാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന 'അത്‌രംഗി രേ' ആണ് ബോളിവുഡിലെ മറ്റൊരു പ്രധാന ക്രിസ്‌തുമസ്‌ റിലീസ്‌. അനന്ദ്‌ എല്‍.റായ്‌ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 24ന്‌ ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെയാണ് റിലീസിനെത്തുക. ടി-സീരീസിന്‍റെ ബാനറില്‍ ക്യാപ്‌ ഓഫ്‌ ഗുഡ്‌ ഫിലിംസ്‌, കളര്‍ യെല്ലോ പ്രൊഡക്ഷന്‍സ്‌ എന്നിവരാണ് നിര്‍മാണം. 2013ല്‍ പുറത്തിറങ്ങിയ 'രാഞ്‌ജന'യുടെ വിജയത്തിന് ശേഷം 'അത്‌രംഗി' യിലൂടെ രണ്ടാമതും ബോളിവുഡില്‍ എത്തുകയാണ് ധനുഷ്‌.

Christmas release Telugu movies 2021 : സായ്‌ പല്ലവിയും നാനിയും ഒന്നിക്കുന്ന 'ശ്യാം സിംഘ റോയ്‌' ആണ് തെലുങ്കിലെ പ്രധാന ക്രിസ്‌തുമസ്‌ റിലീസ്. ഡിസംബര്‍ 24ന്‌ തിയേറ്റര്‍ റിലീസായാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. ഡബിള്‍ റോളിലാണ് ചിത്രത്തില്‍ നാനി പ്രത്യക്ഷപ്പെടുക. നിഹാരിക എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ രാഹുല്‍ സന്‍ക്രിത്യന്‍, വെങ്കട്‌ ബൊയനപള്ളി എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം. മഡോണ സെബാസ്‌റ്റ്യന്‍, ജെശ്ശു സെന്‍ഗുപ്‌ത, മുരളി ശര്‍മ, രാഹുല്‍ രവീന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കും.

Christmas release Hollywood movies 2021 : 'ദ മട്രിക്‌സ്‌ റെസറെക്ഷന്‍സ്‌' 'ദ കിംഗ്‌സ്‌ മാന്‍' എന്നീ രണ്ട്‌ ഹോളിവുഡ്‌ ചിത്രങ്ങളാണ് പ്രധാന ക്രിസ്‌മസ് റിലീസുകള്‍. കനേഡിയന്‍ താരം കേനു റീവ്‌സ്‌ പ്രധാന വേഷത്തിലെത്തുന്ന 'ദ മട്രിക്‌സ്‌ റെസറെക്ഷന്‍സും' സ്‌പൈ ത്രില്ലറായ 'ദ കിംഗ്‌സ്‌ മാനും' ഇന്ന് തിയേറ്റര്‍ റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തി.

Also Read : Marakkar Deleted Scene : 'ആ പല്ല് കണ്ടാല്‍ തിരിച്ചറിയാം'; മലയാളികള്‍ കാണാത്ത മരക്കാര്‍ രംഗം പുറത്ത്

ABOUT THE AUTHOR

...view details