പനാജി: വിവാഹം കഴിഞ്ഞ് 12 ദിവസത്തിനകം ബോളിവുഡ് നടി പൂനം പാണ്ഡെ ഭർത്താവിനെതിരെ പീഡന പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഗോവ കനകോണ പൊലീസ് സ്റ്റേഷനിലാണ് സംവിധായകനും ഭർത്താവുമായ സാം അഹമ്മദ് ബോംബൈക്കെതിരെ നടി കേസ് രജിസ്റ്റർ ചെയ്‌തത്. ഭർത്താവ് തന്നെ പീഡിപ്പിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നുമാണ് പൂനത്തിന്‍റെ ആരോപണം.
വിവാഹം കഴിഞ്ഞ് 12 ദിവസങ്ങൾ; ഭർത്താവിനെതിരെ പീഡന പരാതിയുമായി പൂനം പാണ്ഡെ - case after 12 days against husband
ഈ മാസം 10നാണ് നടിയും മോഡലുമായ പൂനവും അടുത്ത സുഹൃത്തായ സാം ബോംബൈയും തമ്മിൽ വിവാഹിതരായത്
ഇന്ത്യൻ പീനൽ കോഡിലെ 323, 504, 354, 506 (ii) വകുപ്പുകൾ പ്രകാരമാണ് സാമിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. തന്നെ ഭർത്താവ് പീഡിപ്പിക്കുകയും അടിക്കുകയും ചെയ്‌തതായും ആക്രമിച്ച ശേഷം ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയതായും നടി പരാതിയിൽ വ്യക്തമാക്കുന്നു.
ഈ മാസം 10നാണ് നടിയും മോഡലുമായ പൂനവും അടുത്ത സുഹൃത്തായ സാം ബോംബൈയും തമ്മിൽ വിവാഹിതരായത്. രണ്ടു വർഷമായുള്ള പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായെന്ന് താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. "എന്നെന്നേക്കുമായുള്ള തുടക്കം" എന്ന് കുറിച്ചുകൊണ്ടാണ് സാം വിവാഹവാർത്ത പങ്കുവെച്ചിരുന്നത്.