83 box office collection: ബോക്‌സ് ഓഫിസില്‍ മികച്ച നേട്ടം കൊയ്‌ത് രണ്‍വിര്‍-സിങ് ദിപീക പദുകോണ്‍ ബോളിവുഡ് ചിത്രം 83. പല സംസ്ഥാനങ്ങളിലും ഭാഗിക ലോക്‌ഡൗണ്‍ തുടരുന്ന സാഹചര്യത്തിലും 83 രണ്ടാം ആഴ്‌ചയിലും ബോക്‌സ്‌ഓഫിസില്‍ മികച്ച നേട്ടം കൈവരിച്ചിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ 1983 ലോകകപ്പ് വിജയം പശ്ചാത്തലമാക്കി രണ്‍വീര്‍ സിങിനെ നായകനാക്കി കബീര്‍ ഖാന്‍ ഒരുക്കിയ ചിത്രമാണ് 83.
ആറ് ദിനം കൊണ്ട് 5.80 കോടി നേടിയ ചിത്രം അഞ്ചാം ദിനത്തില്‍ 60.99 കോടി രൂപയാണ് സ്വന്തമാക്കിയത്. രണ്ടാം ആഴ്‌ച പിന്നിടുമ്പോള്‍ ഇന്ത്യന്‍ ബോക്‌സ് ഓഫിസില്‍ 83.96 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ട്രെയ്‌ഡ് അനലിസ്‌റ്റ് തരണ്‍ ആദര്‍ശ് ആണ് ഇക്കാര്യം അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്. രണ്ടാം ആഴ്‌ചയിലെ വെള്ളിയാഴ്‌ച മാത്രം 4.36 കോടിയും, ശനിയാഴ്‌ച 7.73 കോടി രൂപയുമാണ് ചിത്രം നേടിയത്. ആകെ 83.96 കോടിയും.
83 world wide collection : ട്രെയ്‌ഡ് അനലിസ്‌റ്റ് മനോബല വിജയബാലന്‍റെ റിപ്പോര്‍ട്ട് പ്രകാരം 150 കോടിയാണ് 83ന്‍റെ ആഗോള ബോക്‌സ് ഓഫിസ് കലക്ഷന്‍. അദ്ദേഹവും ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആദ്യ ആഴ്‌ച 123.75 കോടിയും, രണ്ടാം ആഴ്‌ചയിലെ ആദ്യ ദിനത്തില്‍ 9.32 കോടി രൂപയും, രണ്ടാം ദിനത്തില്‍ 13.47 കോടി രൂപയും, ആകെ 146.54 കോടി രൂപയുമാണ് 83 നേടിയിരിക്കുന്നത്.
Ranveer Singh as Kapil Dev : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കപില്‍ ദേവിന്‍റെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ കപില്‍ ദേവായി വേഷമിട്ടത് രണ്‍വീര്‍ സിങ്ങാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ 1983ലെ ലോകകപ്പ് വിജയമാണ് ചിത്ര പശ്ചാത്തലം. അന്ന് ലോകകപ്പ് മത്സരത്തില്‍ കപില്‍ ദേവിനൊപ്പമുണ്ടായിരുന്ന സുനില്‍ ഗവാസ്‌കര്‍, രവി ശാസ്‌ത്രി, മൊഹീന്ദര്‍ അമര്‍നാഥ്, റോജര്‍ ബിന്നി, സയ്യിദ് കിര്‍മാനി, സന്ദീപ് പാട്ടീല്‍, മദന്‍ലാല്‍, കീര്‍ത്തി ആസാദ് എന്നിവരുടെ കഥാപാത്രങ്ങളും ചിത്രത്തിലെത്തിയിരുന്നു.
83 cast and crew: രണ്‍വീറിന്‍റെ ഭാര്യ ദീപിക പദുകോണ്‍ ആണ് ചിത്രത്തിലും രണ്‍വീറിന്‍റെ നായികയായെത്തിയത്. പങ്കജ് ത്രിപാഠി, സാക്വിബ് സലിം, താഹിര്‍ രാജ് ഭാസിന്‍, ബൊമാന്‍ ഇറാനി, ഹാര്‍ഡി സന്ധു, ജതിന്‍ സര്‍ന തുടങ്ങിയവരും വേഷമിട്ടു. സുനില്‍ ഗവാസ്‌കര്‍ ആയി താഹിര്‍ രാജും ശ്രീകാന്ത് ആയി തമിഴ് നടന്‍ ജീവയുമാണ് വേഷമിട്ടത്. ഹിന്ദി, മറാഠി നടനും സന്ദീപ് പാട്ടീലിന്‍റെ മകനുമായ ചിരാഗ് പാട്ടീലാണ് ചിത്രത്തില്‍ സന്ദീപ് പാട്ടീലിന്‍റെ വേഷം അവതരിപ്പിച്ചത്.
റിലയന്‍സ് എന്‍റര്‍ടെയ്‌ന്‍മെന്‍റ്, ഫാന്‍റം ഫിലിംസ്, കെഎ പ്രൊഡക്ഷന്‍സ്, നദിയാദ്‌വാല ഗ്രാന്‍ഡ്‌സണ്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റ്, വിബ്രി മീഡിയ, കബീര്‍ ഖാന്‍ ഫിലിംസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. അസീം മിശ്രയാണ് ഛായാഗ്രഹണം. രാമേശ്വര്‍ എസ് ഭഗത് ചിത്രസംയോജനവും നിര്‍വഹിക്കും. പ്രീതം ആണ് സംഗീതം. ഡിസംബര്‍ 24നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
Also Read : എആര്‍ റഹ്‌മാന്‍റെ മകളും ഗായികയുമായ ഖദീജ വിവാഹിതയാകുന്നു