വാഷിങ്‌ടൺ: വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്, വീഡിയോ സൂം ചെയ്യാനുള്ള പുതിയ ഫീച്ചർ പരീക്ഷിക്കുന്നു. പ്രീമിയം സബ്‌സ്‌ക്രൈബേഴ്‌സിനായാണ് പുതിയ ഫീച്ചർ ഒരുക്കിയിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സാങ്കേതിക വെബ്‌സൈറ്റായ വെർജ് പ്രകാരം പോട്രൈറ്റ് മോഡിലും ലാൻഡ്‌സ്‌കേപ്പ് മോഡിലും ഈ ഫീച്ചർ പ്രവർത്തിക്കും.
ETV Bharat / science-and-technology
പുത്തൻ ഫീച്ചറുമായി യൂട്യൂബ്: ഇനി വീഡിയോ സൂം ചെയ്യാം - പുത്തൻ ഫീച്ചറുമായി യൂട്യൂബ്
വീഡിയോ സൂം ചെയ്യാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ യൂട്യൂബ് പരീക്ഷിക്കുന്നു. പ്രീമിയം സബ്‌സ്‌ക്രൈബേഴ്‌സിനാണ് ഈ ഫീച്ചർ ലഭ്യമാവുക.
സെപ്‌റ്റംബർ ഒന്ന് വരെ സൂം ഫീച്ചറിന്‍റെ പരിശോധന തുടരുമെന്നും ഉപഭോക്താക്കളിൽ നിന്ന് അഭിപ്രായങ്ങൾ ശേഖരിക്കാനും മറ്റ് സംവിധാനങ്ങൾ കൂടുതൽ പരിഷ്‌കരിക്കാനുമായി യൂട്യൂബിന് ഒരു മാസത്തെ സമയം അനുവദിക്കുമെന്നും കമ്പനി അറിയിച്ചു. പ്രീമിയം സബ്‌സ്‌ക്രൈബേഴ്‌സിന് പിഞ്ച് ടു സൂം (pinch to zoom) ഫീച്ചർ ലഭിക്കുന്നതിനായി യൂട്യൂബ് സെറ്റിങ്‌സിൽ "ട്രൈ ന്യൂ ഫീച്ചർ" എന്ന സെക്ഷൻ നൽകിയിട്ടുള്ളതായി വെർജ് അറിയിച്ചു. നിലവിൽ സൂം ഫീച്ചർ മാത്രമാണ് പരിശോധനയ്‌ക്കായി ലഭ്യമായിട്ടുള്ളത്.
കമ്പനിക്ക് വീഡിയോസുകൾ ടോഗിൾ ചെയ്‌ത ഉടൻ തന്നെ സൂം ചെയ്യാൻ കഴിയാത്തതിനാൽ ടെസ്‌റ്റ് തിരഞ്ഞെടുക്കുന്നതിനും പിഞ്ച് സംവിധാനം ഉപയോഗിക്കുന്നതിനും ഇടയിൽ കാലതാമസം ഉണ്ടാകും. എന്നാൽ ഇത് പ്രാവർത്തികമാകുമ്പോൾ 8X വരെ സൂം ചെയ്യാൻ സാധിക്കും. നിലവിൽ ആൻഡ്രോയിഡിലും ഐഫോണിലും യൂട്യൂബ് വീഡിയോകൾക്കായി നിരവധി സംവിധാനങ്ങൾ ഉണ്ടെങ്കിലും ഈ സവിശേഷത കൂടുതൽ സൗകര്യപ്രദമാണ്.