മധ്യപ്രദേശ്: വൈദ്യുതി ഉൽപാദനശേഷി വർധിപ്പിക്കാനും മധ്യപ്രദേശിലെ വൈദ്യുതി പ്രശ്‌നങ്ങൾ പരിഹരിക്കാനും ലക്ഷ്യമിട്ട് ഖണ്ട്‌വയിൽ ഫ്ളോട്ടിംഗ് സോളാർ പവർ പ്ളാന്‍റ് നിർമ്മിക്കാൻ പദ്ധതിയുമായി മധ്യപ്രദേശ് സർക്കാർ. 2022-2023 ഓടെ 600 മെഗാ വാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് പ്ളാന്‍റിന്‍റെ നിർമ്മാണം. ലോകത്തിലെ ഏറ്റവും വലിയ ഫ്ളോട്ടിംഗ് സോളാർ പവർ പ്ളാന്‍റ് എന്ന് പറയപ്പെടുന്ന ഈ പദ്ധതിക്ക് ഏകദേശം 3000 കോടി രൂപ ചെലവ് വരും.
ETV Bharat / science-and-technology
ലോകത്തിലെ ഏറ്റവും വലിയ ഫ്ളോട്ടിംഗ് സോളാർ പവർ പ്ളാന്‍റ് : ടെൻഡർ നൽകി മധ്യപ്രദേശ് സർക്കാർ - ഖണ്ട്‌വ ഫ്ളോട്ടിംഗ് സോളാർ പവർ പ്ളാന്‍റ് പദ്ധതി
ലോകത്തിലെ ഏറ്റവും വലിയ ഫ്ളോട്ടിംഗ് സോളാർ പവർ പ്ളാന്‍റ് നർമ്മദ നദിയിലെ ഓംകാരേശ്വർ അണക്കെട്ടിൽ നിർമിക്കുമെന്ന് മധ്യപ്രദേശ് സർക്കാർ. 3000 കോടി രൂപയാണ് പദ്ധതി ചെലവ്.
നർമ്മദ നദിയിലാണ് ഓംകാരേശ്വർ അണകെട്ട് നിർമ്മിച്ചിരിക്കുന്നത്. ഈ ജലവൈദ്യുത പദ്ധതിയിൽ നിന്നാണ് ഊർജം ഉൽപ്പാദിപ്പിക്കുന്നതെന്നും എന്നാൽ ഇത് ഏകദേശം 100 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നു എന്നും പുനരുപയോഗ ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ദുബെ പറഞ്ഞു. മേഖലയിലെ ജലനിരപ്പിലുണ്ടാകുന്ന മാറ്റം നിസാരമാണെന്നും ദുബെ പറഞ്ഞു. ഫ്ളോട്ടിംഗ് സോളാർ പവർ പ്ളാന്‍റ് വരുന്നതോടെ താപവൈദ്യുത നിലയവും ജലവൈദ്യുത നിലയവും സൗരോർജ നിലയവും ഉള്ള ഏക ജില്ലയായി ഖണ്ട്‌വ മാറുമെന്നും ദുബെ കൂട്ടിച്ചേർത്തു.
ആദ്യ ഘട്ടത്തില്‍ 200 മെഗാവാട്ടും പിന്നീട് 300 മെഗാവാട്ടും ഉല്‍പ്പാദിപ്പിക്കുന്ന രീതിയിലാണ് പൊതു -സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതിക്ക് ടെൻഡർ വിളിച്ചിരിക്കുന്നത്.