വാഷിങ്ടൺ: വിൻഡോസ് 11(Windows 11) ആൻഡ്രോയിഡ് 13ൽ പ്രവർത്തിക്കുമെന്ന് സ്ഥിരീകരിക്കുന്ന അപ്‌ഡേറ്റഡ് റോഡ്‌മാപ്പ് പ്രസിദ്ധീകരിച്ച് അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയായ മൈക്രോസോഫ്‌റ്റ് (Microsoft). ജിഎസ്‌എം അരീന റിപ്പോർട്ടുകൾ അനുസരിച്ച് വിൻഡോസ് 11നൊപ്പം WSA (Windows Subsystem for Android) ഉം മൈക്രോസോഫ്‌റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ട് ഓപ്പറേറ്റിങ് സിസ്റ്റങ്ങളെയും വിവിധ സംയോജനങ്ങളിലൂടെ കൂടുതൽ അടുപ്പിക്കുക എന്നതാണ് ഈ സാങ്കേതികതയിലൂടെ ലക്ഷ്യമിടുന്നത്.
ETV Bharat / science-and-technology
ഷെയറിങ് ഇനി എളുപ്പം: വിൻഡോസ് 11 അപ്ഡേഷനുകളുമായി മൈക്രോസോഫ്‌റ്റ് - Windows 11 WSA to get Android 13 support
ആൻഡ്രോയിഡ് 13മായി പ്രവർത്തിക്കാൻ വിൻഡോസ് 11 ന്‍റെ WSA. പിസിയിൽ നിന്ന് നേരിട്ട് ഫോണിലെ പ്രവർത്തനങ്ങളിലേക്കോ ആപ്പുകളിലേക്കോ എളുപ്പത്തിൽ ആക്‌സസ് ലഭ്യമാക്കുന്നതാണ് ഈ സംവിധാനം.
ഡബ്ലിയുഎസ്‌എ കണ്ടെയ്‌നറിനും വിൻഡോസിനും ഇടയിൽ ഫയൽ ഷെയർ ചെയ്യുന്നതുപോലെയുള്ള പുതിയ ഫീച്ചറുകളും മൈക്രോസോഫ്‌റ്റ് കൊണ്ടുവരുന്നുണ്ട്. പിസിയിൽ നിന്ന് നേരിട്ട് ഫോണിലെ പ്രവർത്തനങ്ങളിലേക്കോ ആപ്പുകളിലേക്കോ എളുപ്പത്തിൽ ആക്‌സസ് ലഭ്യമാക്കുന്നതാണ് ഈ സംവിധാനം. WSAയും അതിന്‍റെ അനുബന്ധ ഫീച്ചറുകളും 2023 ന്‍റെ തുടക്കത്തോടെ ആഗോള വിപണിയിൽ വിപുലമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
മൈക്രോസോഫ്റ്റ് അടുത്തിടെ WSA യിൽ പ്രിന്‍റ്, ലൊക്കേഷൻ + ജിപിഎസ്, സെക്കൻഡറി ഡിസ്‌പ്ലേ, മൈക്രോഫോൺ ആക്‌സസ് തുടങ്ങിയ നിരവധി അപ്‌ഡേഷനുകൾ കൊണ്ടുവന്നിരുന്നു.