കേരളം

kerala

ETV Bharat / science-and-technology

വാട്സ് ആപ്പില്‍ 'ക്വിക്ക് റിയാക്ഷൻ' ബട്ടണുകള്‍ വരുന്നു - വാട്‌സ് അപ്പ് ഫീച്ചര്‍

സ്നേഹം, കളിയാക്കല്‍, ആശ്ചര്യം, സങ്കടം, നന്ദി, ലൈക്ക് എന്നിവയുടെ ഇമോജി റിയാക്ഷനുകള്‍ ഉടന്‍ ലഭിക്കും

ability to react to messages to people  Reaction icon in Whatsapp  reaction info section in Whatsapp  വാട്‌സ്‌ അപ്പ്  സ്റ്റാറ്റസുകള്‍ക്ക് ഇമോജി റിയാക്ഷന്‍  പ്രത്യേകതകളുമായി വാട്‌സ്‌ അപ്പ്  വാട്‌സ് അപ്പ് ഫീച്ചര്‍  ഇമോജി റിയാക്ഷനുമായി വാട്‌സ് അപ്പ്
വാട്സ് ആപ്പില്‍ 'ക്വിക്ക് റിയാക്ഷൻ' ബട്ടണുകള്‍ വരുന്നു

By

Published : May 6, 2022, 2:45 PM IST

സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസുകള്‍ക്കോ സ്‌റ്റോറികള്‍ക്കോ മറുപടി നല്‍കാനുള്ള എളുപ്പവഴിയാണ് ഇമോജികള്‍. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന സോഷ്യയല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ് ആപ്പില്‍ ഇത്തരത്തിലുള്ള ഇമോജി റിയാക്ഷനുകള്‍ ഇല്ലായിരുന്നു. വാട്സ് ആപ്പിന്‍റെ എതിരാളിയായ ടെലഗ്രാമിലെ പ്രധാനപ്പെട്ട സവിശേഷതകളൊന്നും ഇതായിരുന്നു. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പില്‍ ഇത്തരത്തില്‍ സ്നേഹം, കളിയാക്കല്‍, ആശ്ചര്യം, സങ്കടം, നന്ദി, ലൈക്ക് എന്നിവയുടെ ഇമോജി റിയാക്ഷനുകള്‍ ഉടന്‍ ലഭിയ്ക്കുമെന്നും അത് ഉടന്‍ തന്നെ പ്രവര്‍ത്തന ക്ഷമമാകുമെന്നും വാട്സ് ആപ്പ് അറിയിച്ചു.

ഇത്തരം ഇമോജികള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ ഏത് ഇന്‍കമിങ് ഔട്ട് ഗോയിങ് സന്ദേശത്തോടും പ്രതികരിക്കാന്‍ കഴിയും. ക്വിക്ക് റിയാക്ഷന്‍ ഫീച്ചര്‍ ഉപയോക്താക്കളെ സ്റ്റാറ്റസ് അപ്ഡേറ്റുകളെ ഇത്തരം ഇമോജി റിയാക്ഷനുകള്‍ ഉപയോഗിച്ച് പ്രതികരിക്കാന്‍ സാധിക്കും. വാട്ട്‌സ്ആപ്പിൽ ഒരു സ്റ്റാറ്റസ് അപ്‌ഡേറ്റ് കാണുമ്പോൾ ഒരു ഇമോജി വേഗത്തിൽ അയയ്‌ക്കുന്നതിനുള്ള ഒരു മാർഗമാണ് 'ക്വിക്ക് റിയാക്ഷൻസ്' ഒരു സ്റ്റോറിയോട് പ്രതികരിക്കാനായി ക്ലിക്ക് ചെയ്യുമ്പോള്‍ എട്ട് ഇമോജി ഒപ്ഷനുകളാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുകയെന്ന് വാട്സ് ആപ്പിന്‍റെ അപ്ഡേഷൻ വിവരങ്ങള്‍ പുറത്തുവിടുന്ന വെബ്സൈറ്റായ ഡബ്ലിയുഎബീറ്റ ഇൻഫോ (WABetaInfo) അറിയിച്ചു

വാട്ട്സാപ്പിന്‍റെ ഇത്തരത്തിലുള്ള പുതിയ ഫീച്ചര്‍ എല്ലാവരിലേക്കും എത്തുകയാണ്. എന്നാലിത് എല്ലാവരിലേക്കുമെത്താന്‍ ഏഴ് ദിവസം വരെ എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

also read: വിനോദ സഞ്ചാരികളെ ഇനി 'മായ' നയിക്കും ; 24 മണിക്കൂര്‍ ചാറ്റ്ബൂട്ടുമായി ടൂറിസം വകുപ്പ്

ABOUT THE AUTHOR

...view details