കേരളം

kerala

ETV Bharat / science-and-technology

സ്‌മാർട്ട് വാച്ച് ഒഎസിനായി ഒന്നിച്ച് ഗൂഗിളും സാംസങ്ങും

സാംസങ്ങിന്‍റെ സ്വന്തം ഒഎസ് ആയ ടൈസനും ഗൂഗിൾ വെയർ ഒഎസും ചേരുകയാണ് പുതിയ ഒഎസിൽ.

Google  Samsung  Smartwatch OS experience  Smartwatch  Smartwatch Wear OS  Google I/O conference  Google I/O  Google Assistant  Google Maps  സ്‌മാർട്ട് വാച്ച്  Tizen platform by Samsung  വെയർ ഒഎസ്
സ്‌മാർട്ട് വാച്ച് ഒഎസിനായി ഒന്നിച്ച് ഗൂഗിളും സാംസങ്ങും

By

Published : May 19, 2021, 7:43 PM IST

ന്യൂഡൽഹി: മികച്ച സ്മാർട്ട് വാച്ച് അനുഭവം ഉപഭോക്താക്കൾക്ക് നൽകാൻ ഗൂഗിളും സാംസങ്ങും ഒന്നിക്കുന്നു. സാംസങ്ങിന്‍റെ സ്വന്തം ഒഎസ് ആയ ടൈസനും ഗൂഗിൾ വെയർ ഒഎസും ഒന്നിപ്പിക്കുകയാണ് പുതിയ ഒഎസിൽ. വേഗതയേറിയ പ്രകടനവും ദൈർഘ്യമേറിയ ബാറ്ററി ലൈഫും കൂടുതൽ ആപ്ലിക്കേഷനുകളും ഇതിലൂടെ വെയർ ഒഎസ് ഉപയോക്താക്കൾക്ക് ലഭിക്കും. പുതിയ ഒഎസ് സമാർട്ട് വാച്ചുകളിൽ കൂടുതൽ വേഗത്തിൽ ആപ്ലിക്കേഷനുകൾ പ്രവർത്തിക്കാൻ സഹായിക്കും.

Also Read:ആൻഡ്രോയ്‌ഡ് 12 അവതരിപ്പിച്ച് ഗൂഗിൾ

പകൽ സമയത്ത് ഹൃദയമിടിപ്പ് സെൻസർ തുടർച്ചയായി പ്രവർത്തിപ്പിക്കാനുള്ള കഴിവ്, ഒറ്റരാത്രികൊണ്ട് നിങ്ങളുടെ ഉറക്കം ട്രാക്ക് ചെയ്യുക തുടങ്ങിയ ഒപ്റ്റിമൈസേഷനുകൾ ഒഎസിൽ ഉൾപ്പെടുമെന്ന് വെയർ പ്രൊഡക്ട് മാനേജ്‌മെന്‍റ് ഡയറക്ടർ ജോർൺ കിൽബേൺ പറഞ്ഞു. മാറ്റങ്ങൾ മികച്ച ആപ്ലിക്കേഷനുകൾ നിർമിക്കുന്നത് ഡെവലപ്പർമാർക്ക് എളുപ്പമാക്കും. സ്മാർട്ട് ഡൗൺലോഡ് സംവിധാനവും യൂട്യൂബ് മ്യൂസിക്കും വെയറിൽ എത്തും. പുതിയ അപ്‌ഡേറ്റിൽ ഫിറ്റ്ബിറ്റ് സേവനങ്ങളും ഗൂഗിൾ മെച്ചപ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details