ന്യൂഡല്‍ഹി: ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് ഇന്ത്യയിൽ സ്‌കോഡ ബ്രാൻഡ് ഇലക്‌ട്രിക് വാഹനങ്ങൾ പരീക്ഷിച്ചു തുടങ്ങി. ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനാകുന്ന ഇലക്‌ട്രിക് വാഹനങ്ങളെ കുറിച്ച് വിലയിരുത്തുന്നതിനാണ് കമ്പനി ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. വന്‍തോതില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കുന്നത് രാജ്യത്തെ പരിസ്ഥിതിയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ആശ്രയിച്ചിരിക്കുമെന്ന് കമ്പനി കരുതുന്നതിനാൽ പെട്രോൾ, ഡീസൽ എൻജിൻ വാഹനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ മാനേജിങ് ഡയറക്‌ടർ പിയൂഷ് അറോറ.
ഇന്ത്യയിൽ വൈദ്യുത വാഹനങ്ങൾക്ക് ആവശ്യക്കാരുണ്ട്. അതിനാല്‍ പോർഷെ ടെയ്‌കാനും ഓഡി-ഇ-ട്രോണും ഞങ്ങൾ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. ഈ വാഹനങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ നിന്നും ലഭിക്കുന്ന പ്രതികരണം മികച്ചതാണെന്നും പിയൂഷ് അറോറ പറഞ്ഞു.