കേരളം

kerala

By

Published : Apr 26, 2023, 4:34 PM IST

ETV Bharat / science-and-technology

ഒരേ വാട്‌സ്ആപ്പ് അക്കൗണ്ട് ഒന്നിലധികം ഫോണുകളിൽ ഒരേ സമയം ഉപയോഗിക്കാം: പുതിയ ഫീച്ചര്‍

പുതിയ ഫീച്ചറിൽ മൊബൈൽ ഫോണിന് പുറമെ നാല് ഇടങ്ങളിൽ വാട്‌സ്‌ആപ്പ് ഇനി മുതൽ ലോഗിൻ ചെയ്യാൻ സാധിക്കും. വരും ആഴ്‌ചകളിൽ ഇത് എല്ലാവർക്കും ലഭ്യമാകും

WhatsApp account on multiple phones  now use their WhatsApp account on multiple phones  പുതിയ ഫീച്ചറുമായി വാട്‌സാപ്പ്  whatsapp  ഒരേ വാട്ട്‌സാപ്പ് അക്കൗണ്ട് ഒന്നിലധികം ഫോണുകളിൽ  new updation of whatsapp  tech news  technology  new features
Whatsapp

സാൻഫ്രാൻസിസ്‌കോ: ഉപയോക്താക്കൾക്ക് ഒന്നിലധികം ഫോണുകളിൽ ഒരേ വാട്‌സ്ആപ്പ് അക്കൗണ്ട് മൾട്ടി-ഡിവൈസ് ലോഗിൻ ഫീച്ചർ വഴി ഉപയോഗിക്കാൻ കഴിയുന്ന പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. പുതിയ ഫീച്ചറിൽ മൊബൈൽ ഫോണിന് പുറമെ നാല് ഇടങ്ങളിൽ വാട്‌സ്ആപ്പ് ഇനി മുതൽ ലോഗിൻ ചെയ്യാൻ സാധിക്കും. ഈ അപ്‌ഡേറ്റ് ആഗോളതലത്തിൽ ഉപയോക്താക്കൾക്ക് ലഭ്യമാകാൻ തുടങ്ങിയിട്ടുണ്ടെന്നും വരും ആഴ്‌ചകളിൽ ഇത് എല്ലാവർക്കും ലഭ്യമാകും എന്നും വാട്‌സ്ആപ്പ് ഉടമസ്ഥരായ മെറ്റാ കമ്പനി അറിയിച്ചു.

'ഉപയോക്താക്കൾ വളരെയധികം അഭ്യർഥിച്ച ഒരു സവിശേഷത ഇതാ കമ്പനി നടത്താൻ പോകുന്നു. ഇപ്പോൾ നിങ്ങളുടെ ഫോണിനെ നാല് അധിക ഉപകരണങ്ങളിൽ ഒരേ സമയം ലിങ്ക് ചെയ്യാം. വെബ് ബ്രൗസറുകൾ, ടാബ്‌ലെറ്റുകൾ, ഡെസ്‌ക്‌ടോപ്പുകൾ എന്നിവയിൽ നിങ്ങൾ വാട്‌സ്ആപ്പുമായി ലിങ്ക് ചെയ്യുമ്പോൾ. ലിങ്ക് ചെയ്‌തിരിക്കുന്ന ഓരോ ഉപകരണവും വാട്‌സ്ആപ്പിലേക്ക് സ്വതന്ത്രമായി കണക്‌റ്റുചെയ്യുന്നു, നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങളും മീഡിയയും കോളുകളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്‌തിരിക്കുന്നുവെന്ന് ഉറപ്പാക്കുന്നു', വാട്‌സ്ആപ്പ് ചൊവ്വാഴ്‌ച അറിയിച്ചു.

പുതിയ ഫീച്ചർ വരുന്നതോടെ ഒരു ഉപകരണത്തിൽ നിന്ന് ലോഗൗട്ട് ചെയ്‌ത് പുതിയ ഉപകരണത്തിൽ ലോഗിൻ ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാകും. വാട്‌സ്ആപ്പിൽ നിങ്ങൾക്ക് ഒരു ബിസിനസ് അക്കൗണ്ട് ആണ് ഉള്ളതെങ്കിൽ മൾട്ടി-ഡിവൈസ് ലോഗിൻ ഫീച്ചർ മുഖേന പലയാളുകൾക്ക് ഒരേ സമയം പലയിടത്തുനിന്നായി ഉപഭോക്താക്കളോട് സംസാരിക്കാനാവും.

ABOUT THE AUTHOR

...view details