കേരളം

kerala

ETV Bharat / science-and-technology

എല്ലാം 'പ്രപഞ്ചത്തിന്‍റെ നിഗൂഢതകള്‍' മനസിലാക്കാന്‍ ; ഭൂഗർഭ ഗവേഷണ കേന്ദ്രം നിർമിച്ചതായി ദക്ഷിണ കൊറിയ - ഗവേഷകർ

ഡാർക് മാറ്റർ, ന്യൂട്രിനോ തുടങ്ങി ഇന്നും വ്യക്തമല്ലാത്ത പ്രപഞ്ചത്തിന്‍റെ നിഗൂഢതകള്‍ മനസിലാക്കാന്‍ ആഴത്തിലുള്ള ഭൂഗർഭ ഗവേഷണ കേന്ദ്രം നിർമിച്ചതായി അറിയിച്ച് ദക്ഷിണ കൊറിയയിലെ സ്‌റ്റേറ്റ് റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട്

underground physics lab  Universal Mysteries  Mysteries  South Korea  physics lab to explore Universal Mysteries  physics lab  പ്രപഞ്ചത്തിന്‍റെ നിഗൂഢതകള്‍  ഭൂഗർഭ ഗവേഷണ കേന്ദ്രം  ഗവേഷണ കേന്ദ്രം  ദക്ഷിണ കൊറിയ  സ്‌റ്റേറ്റ് റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട്  സിയോള്‍  യെമി ലാബ്  ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയൻസ്  ഐബിഎസ്  ഡാർക്ക് മാറ്റർ  ഡാർക്ക്  ന്യൂട്രിനോ  ഭൂമി  കാനഡ  ഗവേഷകർ  സാൻഫോർഡ്
എല്ലാം 'പ്രപഞ്ചത്തിന്‍റെ നിഗൂഢതകള്‍' മനസിലാക്കാന്‍; ഭൂഗർഭ ഗവേഷണ കേന്ദ്രം നിർമിച്ചതായി അറിയിച്ച് ദക്ഷിണ കൊറിയ

By

Published : Oct 5, 2022, 4:55 PM IST

സിയോള്‍ (ദക്ഷിണ കൊറിയ) :പ്രപഞ്ചത്തിന്‍റെ നിഗൂഢതകൾ മനസിലാക്കാന്‍ ആഴത്തിലുള്ള ഭൂഗർഭ ഗവേഷണ കേന്ദ്രം നിർമിച്ചതായി ദക്ഷിണ കൊറിയയിലെ സ്‌റ്റേറ്റ് റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട്. ദക്ഷിണ കൊറിയയുടെ കിഴക്കൻ ഗാങ്‌വോൺ പ്രവിശ്യയിലാണ് ഭൂമിക്ക് 1,100 മീറ്റർ അടിയിലായി യെമി ലാബ് നിര്‍മിച്ചതായി സ്‌റ്റേറ്റ് റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് അറിയിച്ചത്. അതേസമയം ഭൂമിക്കടിയിലുള്ള യെമി ലാബ് അടുത്ത വർഷം ഔദ്യോഗികമായി തുറക്കുമെന്നും ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയൻസ് (ഐബിഎസ്) അറിയിച്ചു.

ഭൂമിക്കടിയില്‍ നിര്‍മിച്ചിരിക്കുന്ന 3,000 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള ലാബിൽ ഒരേ സമയം 10 ലധികം തരത്തിലുള്ള ഗവേഷണാത്മക പരീക്ഷണങ്ങള്‍ നടത്താൻ കഴിയുമെന്ന് ദക്ഷിണ കൊറിയയിലെ പ്രധാന വാര്‍ത്ത ഏജന്‍സിയായ യോൻഹാപ്പും റിപ്പോർട്ട് ചെയ്‌തു. തിളക്കത്തേക്കാളുപരി ഗുരുത്വാകര്‍ഷണ സാന്നിധ്യം വേര്‍തിരിക്കുന്ന പ്രപഞ്ച സൃഷ്‌ടിയെയാണ് ഡാർക് മാറ്റർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രപഞ്ചത്തില്‍ 30 ശതമാനത്തോളം ഇവയാണെന്ന് പറയുന്നുണ്ടെങ്കിലും ഇതിന്‍റെ കൃത്യമായ ഘടന അറിവായിട്ടില്ല. അതുകൊണ്ടുതന്നെ 2017 ല്‍ ഏതാണ്ട് 31 ബില്യൺ (21.8 മില്യൺ ഡോളർ) ചെലവിട്ട പദ്ധതി 'ഡാർക് മാറ്റർ' കണ്ടെത്തി 'ന്യൂട്രിനോ'യുടെ പിണ്ഡം കണക്കാക്കി പ്രപഞ്ചത്തിന്റെ സൃഷ്‌ടിയെയും അതിന്‍റെ ഘടനയെയും കുറിച്ചുള്ള പഠനങ്ങള്‍ക്കായാണ് പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്.

ഈ കൂറ്റന്‍ കണങ്ങളുടെ വിശേഷഗുണങ്ങള്‍ കണ്ടെത്താനും അളക്കാനും നിരവധി ഗവേഷകർ ശ്രമിച്ചിട്ടുണ്ടെങ്കിലും ഡാർക് മാറ്ററില്‍ എന്തെല്ലാം ഉള്‍ക്കൊള്ളുന്നു എന്നതിനെക്കുറിച്ചുള്ള ശരിയായ സിദ്ധാന്തം കണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. മാത്രമല്ല പ്രപഞ്ചത്തിന്‍റെ അടിസ്ഥാന ശക്തികൾ അടങ്ങുന്ന പ്രാഥമിക ഫെർമിയോണുകളുടെ വളരെ ചെറിയ വൈദ്യുത ന്യൂട്രൽ കണമാണ് ന്യൂട്രിനോയും. എന്നാല്‍ ന്യൂട്രിനോകളുടെ ഘടനയിലും മിക്കതും അജ്ഞാതമായി തുടരുന്നു. അതുകൊണ്ടുതന്നെ പ്രധാനമായും ഇവ രണ്ടിനുമായാവും ഐബിഎസ് ഗവേഷകർ യെമി ലാബിൽ പഠനങ്ങൾ നടത്തുക.

ഭൂമിക്ക് വളരെ അടിയിലായതുകൊണ്ട് ഈ ഭൂഗർഭ സൗകര്യം മറ്റ് ശബ്‌ദങ്ങളുടെയോ പുറത്തുനിന്നുള്ള കിരണങ്ങളുടേയോ തടസ്സമില്ലാതെ ഗവേഷണം നടത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല അറിയപ്പെടാത്ത ഈ വസ്‌തുക്കളുടെ സിഗ്നലുകൾ കണ്ടെത്താനും സൗകര്യമൊരുങ്ങുമെന്നും ഐബിഎസ് പറഞ്ഞു. ഭൂമിക്ക് 1,478 മീറ്റർ അടിയിലായി യു.എസ്. സാൻഫോർഡ് അണ്ടർഗ്രൗണ്ട് റിസർച്ച് ഫെസിലിറ്റിയും, 2,300 മീറ്റർ ആഴത്തില്‍ കാനഡയില്‍ സഡ്ബറി ന്യൂട്രിനോ ഒബ്സർവേറ്ററി ലബോറട്ടറിയും നിലവിലുണ്ട്. ഈ മേഖലയില്‍ ദക്ഷിണ കൊറിയയുടെ ശ്രമം ആദ്യമാണ്.

ABOUT THE AUTHOR

...view details