സാൻ ഫ്രാൻസിസ്‌കോ:കൂട്ട പിരിച്ചുവിടലുകൾക്ക് ശേഷം, അടുത്തഘട്ട പിരിച്ചുവിടലുമായി ട്വിറ്റർ. ട്വിറ്റർ ബ്ലൂ വെരിഫിക്കേഷൻ സബ്‌സ്‌ക്രിപ്‌ഷനും വരാനിരിക്കുന്ന പേയ്‌മെന്‍റ് പ്ലാറ്റ്‌ഫോമും ഉൾപ്പെടെ ട്വിറ്ററിലെ വിവിധ പ്രോജക്റ്റുകൾക്ക് നേതൃത്വം നൽകിയ ട്വിറ്റർ പ്രൊഡക്റ്റ് മാനേജർ എസ്‌തർ ക്രോഫോർഡിൻ ഉൾപ്പെടെ 50-ലധികം ജീവനക്കാരെയാണ് ഇത്തവണ പിരിച്ചുവിട്ടത്.
2021-ൽ ട്വിറ്റർ സ്വന്തമാക്കിയ റിവ്യൂ ന്യൂസ്‌ലെറ്റർ പ്ലാറ്റ്‌ഫോമിന്‍റെ സൃഷ്‌ടാവ് മാർട്ടിജൻ ഡി കുയ്‌പറും അക്കൂട്ടത്തിലുണ്ടെന്ന് ശ്രോതസുകളെ ഉദ്ധരിച്ച് ദി വെർജ് റിപ്പോർട്ട് ചെയ്യുന്നു. മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിലെ 7,500 ജീവനക്കാരിൽ മൂന്നിൽ രണ്ട് വിഭാഗത്തെയും ബാധിച്ച കഴിഞ്ഞ വർഷം നവംബറിലെ കൂട്ട പിരിച്ചുവിടൽ പോലെയൊന്ന് ഇനിയുണ്ടാവില്ലെന്ന് ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക് വാക്ക് നൽകിയിരുന്നെങ്കിലും അവയൊന്നും പാലിക്കപ്പെട്ടില്ല എന്ന വിമർശനം നിലനിൽക്കുന്നുണ്ട്.