വാഷിങ്ടണ്‍: ഉപയോക്താക്കളുടെ സ്വകാര്യത ലംഘനത്തിന് ട്വിറ്ററിന് പിഴ. യുഎസ് ഫെഡറല്‍ ട്രേഡ് കമ്മിഷന്‍(എഫ്‌ടിസി) 15കോടി യുഎസ് ഡോളറാണ് ട്വിറ്ററിന് പിഴ ചുമത്തിയത്. ഒരു പ്രത്യേക വിഭാഗത്തെ ഉദ്ദേശിച്ചുകൊണ്ടുള്ള പരസ്യങ്ങളുടെ(Targeted Advertising) വില്പനയ്ക്കായി ഉപയോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി ഉപയോഗപ്പെടുത്തിയതിനാണ് ട്വിറ്ററിനെതിരെ നടപടി എടുത്തത്. ആറ് വര്‍ഷത്തില്‍ കൂടുതല്‍ ഈ പ്രവൃത്തി ട്വിറ്റര്‍ തുടര്‍ന്നെന്നാണ് കണ്ടെത്തല്‍.
ETV Bharat / science-and-technology
ഉപയോക്താക്കളുടെ സ്വകാര്യത ലംഘനത്തിന് ട്വിറ്ററിന് പിഴ - ട്വിറ്റര്‍ സ്വകാര്യത നയം
യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷനാണ് 15കോടി യുഎസ് ഡോളര്‍ ട്വിറ്ററിന് പിഴ ചുമത്തിയത്.
സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച നയങ്ങള്‍ തെറ്റായി അവതരിപ്പിക്കരുതെന്ന് ട്വിറ്ററിനോട് എഫ്‌ടിസി 2011ല്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ട്വിറ്റര്‍ ലംഘിച്ചെന്ന് കമ്മിഷന്‍ കണ്ടെത്തി. ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് അവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും അതിലൂടെ ലാഭം ഉണ്ടാക്കുകയും ചെയ്യുന്ന നടപടി തുടര്‍ന്നും ഉണ്ടായാല്‍ എഫ്‌ടിസിയുടെ നടപടിയുണ്ടാവുമെന്നും ഉത്തരവിലുണ്ട്.
ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമാക്കലും അവരുടെ സ്വകാര്യത സംരക്ഷിക്കലും തങ്ങള്‍ വളരെ ഗൗരവമായി കാണുന്ന വിഷയമാണെന്ന് ട്വിറ്റര്‍ അറിയിച്ചു. ഉപയോക്താക്കളുടെ വിവര സുരക്ഷയുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങള്‍ എഫ്‌ടിസിയെ അറിയിക്കുമെന്നും ട്വിറ്റര്‍ അധികൃതര്‍ വ്യക്തമാക്കി .