വാഷിങ്ടണ്‍: വ്യാജ വെരിഫൈഡ് അക്കൗണ്ടുകളുടെ വര്‍ധനയെതുടര്‍ന്ന് നിര്‍ത്തിവച്ച ട്വിറ്ററിലെ ബ്ലൂ ടിക് ഫീച്ചര്‍ തിരിച്ചു കൊണ്ടുവരുമെന്ന് സിഇഒ ഇലോണ്‍ മസ്‌ക്. ട്വീറ്റിലാണ് ഇക്കാര്യം മസ്‌ക് വ്യക്തമാക്കിയിരിക്കുന്നത്. നവംബര്‍ 29ന് ബ്ലൂ ടിക് ഫീച്ചര്‍ ട്വിറ്ററില്‍ തിരിച്ചെത്തുമെന്നാണ് മസ്‌കിന്‍റെ വിശദീകരണം.
പണം നല്‍കാത്ത വെരിഫൈഡ് അക്കൗണ്ട് ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്യുമെന്നും മസ്‌ക് പറഞ്ഞു. ഇലോണ്‍ മസ്‌ക് ട്വിറ്ററിന്‍റെ സിഇഒ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് പണം നല്‍കണമെന്ന വ്യവസ്ഥ കൊണ്ടുവന്നിരുന്നു. 7.99 യുഎസ് ഡോളര്‍ വെരിഫൈഡ് അക്കൗണ്ട് ഹോള്‍ഡര്‍ നല്‍കേണ്ടി വരുമെന്നായിരുന്നു റിപ്പോര്‍ട്ട്.