സാന്‍ഫ്രാന്‍സിസ്‌കോ: പ്രതിമാസ വരിക്കാര്‍ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ട്വിറ്റര്‍. ബ്ലൂ സബ്‌സ്‌ക്രൈബർമാരുടെ ട്വീറ്റുകൾക്ക് മുൻഗണന, ഒരു മണിക്കൂർ വരെ ദൈർഘ്യമുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം തുടങ്ങിയവയാണ് ഫീച്ചറുകള്‍. സെര്‍ച്ചിങ്, റിപ്ലൈ, മെന്‍ഷന്‍ എന്നിവയില്‍ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് മുന്‍ഗണന തുടങ്ങിയവ ഉറപ്പുവരുത്തുമെന്ന് ഇലോണ്‍ മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ ഈ മാസം ആദ്യം സ്‌പാം, ബോട്ടുകള്‍ എന്നിവയുട സാന്നിധ്യം കുറയ്‌ക്കുന്നതിനായി വരിക്കാര്‍ക്ക് മുന്‍ഗണന റാങ്കിങ് ഉള്‍പ്പടെയുള്ള മാറ്റങ്ങള്‍ കൊണ്ട് വരുമെന്ന് ട്വിറ്റര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൈക്രോ ബ്ലോഗിങ് സൈറ്റില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.