ന്യൂഡല്‍ഹി:കാലാവസ്ഥ വ്യതിയാനം, ഭക്ഷ്യസുരക്ഷ എന്നിങ്ങനെ ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ സാങ്കേതികവിദ്യ സഹായിക്കുമെന്ന് മൈക്രോസോഫ്‌റ്റ് പ്രസിഡന്‍റും വൈസ് ചെയർമാനുമായ ബ്രാഡ് സ്‌മിത്ത്. ആഗോള പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ലോകോത്തര സാങ്കേതികവിദ്യയിലൂടെ രാജ്യത്തിന് ഒരു വലിയ കുതിച്ചുചാട്ടം നടത്താനാകുമെന്നും നിലവില്‍ ഇന്ത്യയിലുള്ള സ്‌മിത്ത് പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തിയതാണ് സ്‌മിത്ത്.
ETV Bharat / science-and-technology
ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ സാങ്കേതികവിദ്യയ്ക്ക് കഴിയും: ബ്രാഡ് സ്‌മിത്ത് - രാജീവ് ചന്ദ്രശേഖർ
കാലാവസ്ഥ വ്യതിയാനം, ഭക്ഷ്യസുരക്ഷ തുടങ്ങി ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സാങ്കേതികവിദ്യ സഹായിക്കുമെന്ന് മൈക്രോസോഫ്‌റ്റ് പ്രസിഡന്‍റും വൈസ് ചെയർമാനുമായ ബ്രാഡ് സ്‌മിത്ത്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തിയതാണ് സ്‌മിത്ത്. കേന്ദ്ര ഐടി, ഇലക്‌ട്രോണിക്‌സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി സ്‌മിത്ത് തലസ്ഥാനത്ത് കൂടിക്കാഴ്‌ച നടത്തി
'ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ സാങ്കേതിക വിദ്യ എങ്ങനെ സഹായിക്കും എന്നതിനെ കുറിച്ചും ഇന്ത്യയുടെ നവീകരണം എങ്ങനെ ഭാവിയെ രൂപപ്പെടുത്തുന്നു എന്നതിനെക്കുറിച്ചും പഠനം നടത്തേണ്ട സമയമാണിപ്പോള്‍', സ്‌മിത്ത് ട്വീറ്റ് ചെയ്‌തു. ഇന്ത്യയിൽ നിന്നുള്ള ഒരു ട്വിറ്റർ ഉപയോക്താവ് സ്‌മിത്തിന്‍റെ ട്വീറ്റില്‍ പ്രതികരിച്ചത് ഇങ്ങനെ, 'ഇന്ത്യയിലേക്ക് സ്വാഗതം, ബ്രാഡ്. ഭക്ഷ്യസുരക്ഷയും കാലാവസ്ഥ വ്യതിയാനവുമാണ് മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണി, ലോക രാജ്യങ്ങള്‍ക്ക് തന്നെ മാതൃകയായി ഇന്ത്യ ഉയര്‍ന്നു വരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു'.
സ്‌മിത്ത് നേരത്തെ, കേന്ദ്ര ഐടി, ഇലക്‌ട്രോണിക്‌സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി തലസ്ഥാനത്ത് കൂടിക്കാഴ്‌ച നടത്തിയിരുന്നു. ബ്രാഡ് സ്‌മിത്തുമായി വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെ ഭാവിയെ കുറിച്ച് ചർച്ച ചെയ്‌തു എന്ന് ചന്ദ്രശേഖർ ട്വീറ്റ് ചെയ്‌തു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ (എഐ) ഇന്ത്യ ആഗോള സൂപ്പർ പവറായി മാറുമെന്ന് സ്‌മിത്ത് നേരത്തെ പറഞ്ഞിരുന്നു.