കേരളം

kerala

By

Published : Aug 10, 2022, 1:10 PM IST

ETV Bharat / science-and-technology

ട്വിറ്ററില്‍ സാങ്കേതിക തകരാര്‍; പരാതിയുമായി ഉപയോക്താക്കള്‍; പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തില്‍ കമ്പനി

ട്വിറ്റര്‍ ഉപയോഗിക്കുമ്പോള്‍ പല തരത്തിലുമുള്ള സാങ്കേതിക തടസങ്ങള്‍ നേരിടുന്നതായി ഉപയോക്താക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്തി കമ്പനി

Twitter confirms partial outage  blames 'internal systems change'  technical error in twitter  twitter users complaint  twitter error  complaint against twitter  twitter latest updates  latest news  latest updates today  ട്വിറ്ററില്‍ സാങ്കേതിക തകരാര്‍  സാങ്കേതിക തകരാര്‍ പരിഹരിച്ച് ട്വിറ്റര്‍  ട്വിറ്ററിനെതിരെ പരാതി  ട്വിറ്റര്‍ പുതിയ വാര്‍ത്തകള്‍  ഏറ്റവും പുതിയ വാര്‍ത്തകള്‍  ടെക് വാര്‍ത്തകള്‍  tech news today  അന്തര്‍ദേശീയ വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍
ട്വിറ്ററില്‍ സാങ്കേതിക തകരാര്‍; പരാതിയുമായി ഉപയോക്താക്കള്‍; പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തില്‍ കമ്പനി

സാന്‍ ഫ്രാന്‍സിസ്‌കോ: ട്വിറ്റര്‍ ഉപയോഗിക്കുമ്പോള്‍ പല തരത്തിലുമുള്ള സാങ്കേതിക തടസങ്ങള്‍ നേരിടുന്നതായി ഉപയോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. ഭാഗികമായ തടസം ഉണ്ടായതിനെ തുടര്‍ന്ന് തങ്ങളുടെ ആന്തരിക സംവിധാനങ്ങളില്‍ മാറ്റം വരുത്തുകയാണെന്ന് ട്വിറ്റര്‍ അറിയിച്ചു. പരാതികള്‍ പരിഹരിക്കാനുളള ശ്രമങ്ങള്‍ നടത്തുകയാണെന്നും ട്വിറ്റര്‍ ട്വീറ്റ് ചെയ്‌തു.

'ഉപയോക്താക്കള്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കുന്നതിനായി തങ്ങള്‍ ആന്തരിക സംവിധാനത്തില്‍ മാറ്റം വരുത്തിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ പരിഹരിക്കാന്‍ സാധിച്ചില്ല. പരാതികള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. തടസം നേരിട്ടതില്‍ ക്ഷമിക്കണം' എന്ന് കഴിഞ്ഞ ദിവസം (09.08.2022) കമ്പനി ട്വീറ്റ് ചെയ്‌തു.

33,000-ലധികം ഉപയോക്താക്കളാണ് ട്വിറ്ററില്‍ തടസം നേരിട്ടതായി റിപ്പോര്‍ട്ട് ചെയ്‌തത്. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ശേഷമാണ് പ്രശ്‌നം ഉണ്ടായത്. ഏകദേശം പകുതി പരാതികളും ആപ്പിനെ കുറിച്ചായിരുന്നു. കൂടാതെ, വെബ്‌സൈറ്റിന്‍റെ പതിപ്പായ മൈക്രോബ്ലോഗിങ്ങിനെ കുറിച്ചായിരുന്നു 45 ശതമാനം പേരും പരാതിപ്പെട്ടത്.

'ഇതുകൊണ്ടാണ് ഇലോണ്‍ മസ്‌കിന് ട്വിറ്റര്‍ വാങ്ങേണ്ടി വന്നത്' എന്ന് ഒരു ഉപയോക്താവ് പരാതിയില്‍ പറഞ്ഞു. കഴിഞ്ഞ മാസം, ലോകമെമ്പാടുമുള്ള നിരവധി ഉപയോക്താക്കൾക്കാണ് "ഈ പേജ് പ്രവർത്തനരഹിതമാണ്"(this page is down) എന്ന തരത്തിലുള്ള പ്രശ്‌നം നേരിടേണ്ടി വന്നത്. 65 ശതമാനം പേര്‍ക്ക് ട്വിറ്റർ വെബ്‌സൈറ്റിലേക്ക് ലോഗിൻ ചെയ്യാൻ കഴിഞ്ഞില്ല. 34 ശതമാനം പേരും ആപ്പിൽ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിട്ടു.

ABOUT THE AUTHOR

...view details