ഒട്ടാവ:കെട്ടിടങ്ങളുടെ മുറിയ്‌ക്കുള്ളില്‍ കൊവിഡ് വ്യാപിക്കുന്നത് തടയാന്‍ മികച്ച ഫേസ് മാസ്‌കുകൾ വ്യാപകമായി ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അവബോധവുമായി പഠനം. കാനഡയിലെ വാട്ടർലൂ സർവകലാശാലയിലെ എഞ്ചിനിയറിങ് ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കര്യം വ്യക്തമാക്കുന്നത്.
ഒരു വലിയ മുറിയിൽ ഇരിക്കുന്ന ഒരാൾ ശ്വസിക്കുന്നത് പാവയെ ഉപയോഗിച്ച് പരീക്ഷണം നടത്തി. ശ്വാസോച്ഛാസത്തിലൂടെയും സംസാരത്തിലൂടെയും പുറത്തുവിടുന്ന നേര്‍ത്ത ജലകണികകള്‍ പോലും വലിയ രീതിയില്‍ വായുവിലൂടെ സഞ്ചരിക്കുന്നു.