വാഷിങ്ടൺ:ദിവസത്തിൽ നാല് മണിക്കൂറോ അതിൽ കൂടുതലോ സമയം തുടർച്ചയായി ടിവി കാണുന്നത് ശരീരത്തിലെ രക്തം കട്ടപിടിക്കാനുള്ള സാധ്യത 35 ശതമാനം വർധിപ്പിക്കുമെന്ന് പഠനം. ഇത് 'വെനസ് ത്രോംബോംബോളിസം' (VTE) എന്ന അവസ്ഥയ്ക്ക് കാരണമാകുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 'യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജി'യിലാണ് ഇതുസംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ശാരീരികമായി ഉന്മേഷവാനായിരിക്കുന്നത് വഴി ഇത്തരത്തിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യതയെ ഇല്ലാതാക്കാൻ കഴിയില്ലെന്നും യുകെയിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ ഡോ. സെറ്റർ കുനുത്സർ പറയുന്നു. വിടിഇ എന്ന അവസ്ഥയും ടിവി കാണുന്നതും തമ്മിലുള്ള ബന്ധം പരിശോധിക്കുന്നതാണ് പഠനം. ശ്വാസകോശത്തിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയായ 'പൾമണറി എംബോളിസം', കാലിലെയും മറ്റും ആഴത്തിലുള്ള സിരകളിലെ രക്തം കട്ടപിടിക്കുന്ന അവസ്ഥയായ 'ഡീപ് വെയ്ൻ ത്രോംബോസിസ്' എന്നിവ ഉൾപ്പെടുന്നതാണ് വിടിഇ.
ALSO READ:പന്നിയുടെ ഹൃദയം മനുഷ്യനില്‍ ; തുറക്കുന്നത് അനന്ത സാധ്യതകളെന്ന് വിദഗ്ധര്‍