മോസ്‌കോ: 12 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലേക്ക്. ഒരു പതിറ്റാണ്ടിന് ശേഷം മുഴുവന്‍ ചെലവുകളും സ്വയം വഹിച്ചുകൊണ്ട് അന്താരാഷ്‌ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്നവരെന്ന ഖ്യാതി ഫാഷൻ വ്യവസായി യുസാകു മെയ്‌സാവയ്ക്കും നിർമാതാവ് യോസോ ഹിറാനോയ്ക്കും സ്വന്തം. ഇരുവര്‍ക്കുമൊപ്പം റഷ്യൻ ബഹിരാകാശ യാത്രികൻ അലക്‌സാണ്ടർ മിസുർകിനും ഭൂമിയിലേക്ക് തിരിക്കും.
സോയൂസ് എംഎസ്-20 എന്ന ബഹിരാകാശ പേടകത്തിലാണ് മൂവരും ബഹിരാകാശ ദൗത്യത്തിനായി തിരിച്ചത്. യോസോ ഹിറാനോ ബഹിരാകാശ ദൗത്യം ചിത്രീകരിക്കാൻ പദ്ധതിയിട്ടിരുന്നു. 12 ദിവസം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിച്ച മൂവര്‍ സംഘം വൈകാതെ സ്റ്റേഷനില്‍ നിന്ന് അണ്‍ഡോക്ക് ചെയ്യും. ഭൂമിയിലേക്ക് തിരിക്കുന്ന ഇവര്‍ കസാക്കിസ്ഥാനിലാണ് ലാന്‍ഡ് ചെയ്യുന്നത്.