ഹൈദരാബാദ്: ബഹികാരാശ യാത്ര ഒരു സ്വപ്ന പദ്ധതി അല്ലായിരുന്നു. ഇങ്ങനെ ഒരു പദ്ധതി വന്നപ്പോ ഒരു സഞ്ചാരി എന്ന നിലയിൽ അടുത്ത ഡെസ്റ്റിനേഷൻ അതാകണം എന്ന് തോന്നി. സഞ്ചാരത്തിന്‍റെ ഒരു എക്സ്റ്റൻഷൻ. എവിടേക്ക് യാത്ര ചെയ്യാൻ അവസരം കിട്ടിയാലും ചെയ്യും.
ETV Bharat / science-and-technology
കേരളത്തിന്‍റെ സ്വപ്‌ന സഞ്ചാരി, സന്തോഷ് ജോർജ് കുളങ്ങര ഇടിവി ഭാരതിനോട് സംസാരിക്കുന്നു - Richard Branson
എവിടേക്ക് യാത്ര ചെയ്യാൻ അവസരം കിട്ടിയാലും ചെയ്യും. ബഹിരാകാശ യാത്രയെ കുറിച്ചോർത്ത് തുള്ളിച്ചാടിയിട്ടില്ലെന്ന് സന്തോഷ് ജോർജ് കുളങ്ങര ഇടിവി ഭാരതിനോട്.
ബഹിരാകാശ യാത്രയെ കുറിച്ചോർത്ത് തുള്ളിച്ചാടിയിട്ടില്ല. എത്രയോ അധ്വാനത്തിന് ശേഷം ആണ് അനുമതി കിട്ടിയത്. ടെൻഷൻ കൂടി ചേർന്നതാണ്. ബഹികാരാശ വിനോദ യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനായ സന്തോഷ് ജോർജ് കുളങ്ങര ഇടിവി ഭാരതിനോട് സംസാരിക്കുകയാണ്.
കേരളത്തിന്‍റെ വികസനം, ടൂറിസം അടക്കമുള്ള വിഷയങ്ങളില്‍ സന്തോഷ് ജോർജ് കുളങ്ങര നിലപാട് പങ്കുവെച്ചു. വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോഴുള്ള പ്രശ്നങ്ങൾ, നേട്ടങ്ങൾ അതിനൊപ്പം സഫാരി ചാനലിന്‍റെ വിശേഷങ്ങളും കേരളത്തിന്‍റെ സ്വപ്‌ന സഞ്ചാരി ഇടിവി ഭാരതുമായി പങ്കുവെച്ചു.