കേരളം

kerala

ETV Bharat / science-and-technology

സാംസങ് ഗാലക്‌സി Z ഫോൾഡ് 4 ഈ വര്‍ഷം വിപണിയിലെത്തും

108 എംപി പ്രൈമറി സെൻസർ, 10എംപി സെൽഫി ക്യാമറ, 10എംപി ടെലിഫോട്ടോ സെൻസർ, എന്നിവയാണ് സാംസങ് ഗാലക്‌സി Z ഫോൾഡ് 4 ന്‍റെ പുതിയ ഫീച്ചറുകൾ.

By

Published : May 26, 2022, 10:06 AM IST

Samsungs Galaxy Z Fold4 to feature less prominent foldable screen crease  Samsungs Galaxy Z Fold4  amsungs Galaxy Z Fold3  ഈ വർഷം വിപണിയിലെത്താനൊരുങ്ങി സാംസങ് ഗാലക്‌സി Z ഫോൾഡ് 4  സാംസങ് ഗാലക്‌സി Z ഫോൾഡ് 4 ഈ വർഷം ലോഞ്ച് ചെയ്യും  സാംസങ് ഗാലക്‌സി Z ഫോൾഡ് 4 സ്‌ക്രീൻ  സാംസങ് ഗാലക്‌സി Z ഫോൾഡ് 4 ഫീച്ചറുകൾ  പുതിയ ഫോൾഡബിൾ സ്‌മാർട്ട് ഫോൺ സാംസങ് ഗാലക്‌സി Z ഫോൾഡ് 4
ഈ വർഷം വിപണിയിലെത്താനൊരുങ്ങി സാംസങ് ഗാലക്‌സി Z ഫോൾഡ് 4

സിയോൾ (ദക്ഷിണ കൊറിയ): ഈ വർഷം സാംസങ് ഗാലക്‌സി Z ഫോൾഡ് 4 അവതരിപ്പിച്ചേക്കും. കഴിഞ്ഞ ഓഗസ്റ്റിൽ പുറത്തിറക്കിയ സാംസങ്ങിന്‍റെ ഗാലക്‌സി Z ഫോൾഡ് 3 സ്‌മാർട്ട്‌ഫോണിന് പിന്നാലെയാണ് സാംസങ് ഗാലക്‌സി Z ഫോൾഡ് 4 പുറത്തിറങ്ങാൻ പോകുന്നത്.

പുതിയ ഫോൾഡബിൾ സ്‌മാർട്ട് ഫോണിന്‍റെ ഡിസ്‌പ്ലേയിലും പുത്തൻ സാങ്കേതിക വിദ്യ ഉണ്ടാകാൻ സാധ്യതയുണ്ട്. ഗാലക്‌സി Z ഫോൾഡ് 3യേക്കാൾ മിനുസമാർന്ന സ്‌ക്രീനായിരിക്കും ഗാലക്‌സി Z ഫോൾഡ് 4നുണ്ടാകുക. സ്‌ക്രീൻ മടക്കിയിരിക്കുമ്പോൾ ഹിഞ്ച് വിടവ് കുറയ്ക്കുന്നതിന് ഹിഞ്ച് ഡിസൈനിൽ വരുത്തുന്ന മാറ്റങ്ങൾ എന്താണെന്ന് അറിയാൻ കാത്തിരിക്കുകയാണ് വിപണി.

108 എംപി പ്രൈമറി സെൻസർ, 10എംപി സെൽഫി ക്യാമറ, 10എംപി ടെലിഫോട്ടോ സെൻസർ, എന്നിവയുമായിട്ടായിരിക്കും സാംസങ് ഗാലക്‌സി Z ഫോൾഡ് 4 വിപണിയിലേക്കെത്തുക. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 പ്ലസ് ചിപ്‌സെറ്റിൽ ആയിരിക്കും സ്‌മാർട്ട്ഫോണിന്‍റെ പ്രവർത്തനം.

Also read: ലോകത്തിലെ ആദ്യ 200MP ക്യാമറയുള്ള ഫോണ്‍: മോട്ടോറോള ഫ്രോണ്ടിയർ ജൂലൈയില്‍

ABOUT THE AUTHOR

...view details