സിയൂള്‍:സാംസങ്ങിന്‍റെ ഗാലക്‌സി എം53(Galaxy M53) ഏപ്രില്‍ 22 മുതല്‍ ഇന്ത്യയില്‍ ലഭ്യമാകും. ഗാലക്‌സി എ73യുടെ ചില സ്‌പെസിഫിക്കേഷന്‍ ഗാലക്‌സി എ73 കടമെടുത്തിട്ടുണ്ട്: 6.7 സൂപ്പര്‍ അമൊലെഡ്+ സ്ക്രീന്‍, 120 Hz റിഫ്രഷ് റേറ്റ്, 5,000 mAh ബാറ്ററി തുടങ്ങിയവ. ഫോണിന്‍റെ മറ്റ് പ്രത്യേകതകള്‍ 108എംപിയുടെ പ്രധാന കാമറയും, 32എംപി സെല്‍ഫി ഷൂട്ടറുമാണ്.
ETV Bharat / science-and-technology
സാംസങ് ഗാലക്‌സി എം53 ഇന്ത്യയിലേക്ക് - സാംസങ് ഗാലക്‌സി എം53 സ്പെസിഫിക്കേഷന്‍സ്
ഈ മാസം 22 മുതല്‍ ഇന്ത്യയിലെ സ്റ്റോറുകളില്‍ ഫോണ്‍ ലഭ്യമാകും.
കൂടാതെ ബാക്ക് സൈഡഡിലെ നാല് കാമറകളില്‍ 8എംപിയുടെ അള്‍ട്രവൈഡ് ഏങ്കിള്‍ കാമറ, മേക്രോ, പോര്‍ട്രേയിറ്റ് ചിത്രങ്ങള്‍ എടുക്കാനുള്ള 2 എംപിയുടെ രണ്ട് കാമറകളും ഉണ്ട്. 6ജിബിയുടെ റാമും, 128 ജിബിയുടെ സ്റ്റോറേജുമാണ് ഗാലക്‌സി എം53നുള്ളത്. ഫോണിന്‍റെ വിലയെത്രയിരിക്കും എന്നതിനെപറ്റി വ്യക്‌തതയില്ല. ഈ ഫോണിന്‍റെ മുന്‍കാല മോഡലിന്‍റെ വിലയായ 24,999 രൂപയ്ക്ക് തന്നെ ഗാലക്‌സി എം53യും ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ.
ALSO READ:ഗ്രൂപ്പുകളെ ഒന്നിപ്പിക്കുന്ന 'കമ്മ്യൂണിറ്റി' അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്