സിയോൾ:സാംസങ് ഗാലക്‌സി എം 13 സ്‌മാര്‍ട്ട് ഫോണ്‍ ദക്ഷിണ കൊറിയയില്‍ അവതരിപ്പിച്ച് കമ്പനി. 5,000 എം.എ.എച്ച് ബാറ്ററി, ട്രിപ്പിൾ റിയർ ക്യാമറ, ഫുൾ എച്ച്.ഡി പ്ളസ് ഡിസ്‌പ്ലേ, 4 ജി.ബി റാം, 128 ജി.ബി ഇന്‍റേണല്‍ സ്‌റ്റോറേജ് തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകള്‍. എന്നാല്‍, വില വിവരങ്ങള്‍ കമ്പനി ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
ETV Bharat / science-and-technology
തകര്‍പ്പന്‍ ക്യാമറ: നിരവധി ഫീച്ചേഴ്‌സുമായി സാംസങ് ഗാലക്‌സി എം 13 - നിരവധി ഫീച്ചേഴ്‌സുമായി സാംസങ് ഗാലക്‌സി എം 13
5,000 എം.എ.എച്ച് ബാറ്ററിയും ട്രിപ്പിൾ റിയർ ക്യാമറമാണ് സാംസങ് ഗാലക്‌സി എം 13 ന്‍റെ പ്രധാന സവിശേഷതകള്‍
6.6 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. എഫ്/18 അപ്പേർച്ചർ ഉള്ള 50 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും മുൻവശത്ത്, എഫ്/2.2 അപ്പേർച്ചറുള്ള 8- മെഗാപിക്‌സല്‍ ഫിക്‌സഡ്-ഫോക്കസ് ക്യാമറയുമാണ്. സൈഡ് മൗണ്ടഡ് ഫിംഗർ പ്രിന്‍റ് സെൻസറും ഫോണിന്‍റെ പ്രധാന സവിശേഷതയാണ്.
4ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി5.0 കണക്റ്റിവിറ്റി എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. ഫോൺ കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കുന്നതും പൂര്‍ണമായും നിർവചിക്കപ്പെടാത്തതും ആണെന്ന് ടെക് വെബ്‌സൈറ്റായ ജി.എസ്.എം അരീന (GSM Arena) വിലയിരുത്തുന്നു.