സാംസങ്ങിന്റെ ഒഡീസി ഗെയിമിങ് മോണിറ്റർ സെക്‌ഷനിലെ ഏറ്റവും പുതിയ മോഡലായ ഒഡിസി ആർക്ക് (G97NB), 165Hz റിഫ്രഷ് റേറ്റ് പാനല്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. വളഞ്ഞ 55" പാനലാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ജിഎസ്എം അരേന അനുസരിച്ച്, 1000ആര്‍ വളവുള്ള 55" 4K മോണിറ്ററാണ് ആർക്ക്, ഇത് 1 മീറ്റർ (3.3 അടി) ദൂരമുള്ള ഒരു വൃത്തതിന് തുല്യമാണ്.
16:9 ആണ് വീക്ഷണാനുപാതം, റെസലൂഷന്‍ 3,840നോടൊപ്പം 2160 പിക്‌സലിലും പുതിയ മോഡല്‍ ലഭ്യമാണ്. പാനൽ 14-ബിറ്റ് പ്രോസസ്സിംഗിനൊപ്പം മിനി എല്‍ഇഡിയും ഉപയോഗിക്കുന്നു. തിളക്കവും പ്രതിഫലനങ്ങളും കുറയ്ക്കുന്നതിന്, ഡിസ്പ്ലേയ്ക്ക് മാറ്റ് ഫിനിഷ് ഉണ്ട്.
കോക്ക്പിറ്റ് മോഡ് സ്‌ക്രീൻ 90 ഡിഗ്രി വരെ വളയ്ക്കുവാന്‍ സാധിക്കും. താഴെയുള്ള ഭാഗത്തിന് മാറ്റമുണ്ടാകില്ല. ഉയരമുള്ള ഭാഗമാണ് ഇഷ്‌ടാനുസൃതം വളയ്‌ക്കാന്‍ സാധിക്കുന്നത്. ഒഡീസി ആർക്കില്‍ ഓരോ കോണിലും ഒന്ന് വീതം നാല് സ്‌പീക്കറുകളുണ്ട്. മികച്ച ബിൽറ്റ്-ഇൻ ഓഡിയോ സിസ്റ്റവും രണ്ട് വൂഫറുകളും ഉള്ളതിനാല്‍ 45Hz വരെ കുറഞ്ഞ ഫ്രീക്വൻസി പ്രതികരണം നല്‍കുന്നു.
ബണ്ടിൽ ആർക്ക് ഡയൽ റിമോട്ട് കൺട്രോൾ സിസ്റ്റം ഉപയോഗിച്ച് നിരവധി മോണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നു. 22.5" ആണ് നാല് മോണിറ്ററിന്‍റെയും സൈസ്.