ഗാലക്‌സി എസ് 23 വേരിയന്‍റിലെ എല്ലാ സ്‌മാർട്ട് ഫോണുകളുടെയും ബേസ് സ്റ്റോറേജ് 256 ജിബിക്ക് മുകളിലേക്ക് ഉയർത്താനൊരുങ്ങി സാംസങ്. ഗാലക്‌സി എസ്23, എസ്23+, എസ്23 അൾട്രാ എന്നീ മോഡലുകളിലാണ് സാംസങ് പുതിയ മാറ്റം കൊണ്ടുവരുന്നത്. ഇതോടെ ഗാലക്‌സി എസ്23 അൾട്രായുടെ 8 ജിബി റാം പതിപ്പ് ഇനി മുതൽ ഉണ്ടാകില്ലെന്നും ഇത് 12 ജിബിയിലേക്ക് മാറുമെന്നുമാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ട്.
ETV Bharat / science-and-technology
ബേസ് സ്റ്റോറേജ് 256 ജിബിയിലേക്ക്; അടിമുടി മാറാനൊരുങ്ങി ഗാലക്‌സി എസ്23 - ബേസ് സ്റ്റോറേജ് 256 ജിബിയിലേക്ക്
ഗാലക്‌സി എസ്23, എസ്23+, എസ്23 അൾട്രാ എന്നീ മോഡലുകളുടെ ബേസ് സ്റ്റോറേജാണ് 256 ജിബിയിലേക്ക് ഉയർത്തുന്നത്.
അതേസമയം ഗാലക്‌സി എസ്22, ഗാലക്‌സി എസ്22+ എന്നിവയുടെ അടിസ്ഥാന മോഡലുകൾ 8/128 ജിബിയിൽ ലഭ്യമാകും. എന്നാൽ ഗാലക്‌സി എസ് 23, എസ് 23+ എന്നീ മോഡലുകൾ 8/256 ജിബി എന്ന ബേസ് ഓപ്‌ഷനിലാകും പുറത്തിറങ്ങുക. അതേസമയം ഗാലക്‌സി എസ് 23 അൾട്ര 12/256 ജിബി, 12/512 ജിബി, 12 ജിബി/1 ടിബി എന്നീ മൂന്ന് ഓപ്‌ഷനുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.
2022 ഫ്ലാഗ്‌ഷിപ്പുകളിലെ സ്റ്റോറേജ് ചിപ്പുകൾ ഈ മോഡലുകളിൽ UFS 3.1 സൊല്യൂഷനായിരുന്നു. എന്നാൽ പുതുതായെത്തുന്ന ഗാലക്‌സി എസ്23 സീരീസ് UFS 4.0 ലേക്ക് മാറുമെന്നാണ് റിപ്പോർട്ടുകൾ. ഇത് 2x വേഗത്തിലുള്ള റീഡ് സ്‌പീഡും, 1.6x വേഗതയിലുള്ള സീക്വൻഷ്യൽ റൈറ്റ് സ്‌പീഡും നൽകും. കൂടാതെ പവർ എഫിഷെൻസിയിൽ 46 ശതമാനത്തോളം പുരോഗതിയുണ്ടെന്നും ഇത് ബാറ്ററിയുടെ ആയുസ് വർധിപ്പിക്കുമെന്നുമാണ് വിലയിരുത്തൽ.