ന്യൂഡല്‍ഹി:മുന്‍നിര ചിപ്പ് നിര്‍മാതാക്കളായക്വാൽകോം ഏറ്റവും പുതിയ പ്രോസസര്‍ ചിപ്പ് വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ന്‍റെ രണ്ട് വ്യത്യസ്‌ത പതിപ്പുകളായിരിക്കും ക്വാൽകോം അവതരിപ്പിക്കുകയെന്നാണ് ഏറ്റവും പുതിയ വിവരം. നവംബറില്‍ അവതരിപ്പിക്കുന്ന പുതിയ പ്രോസസര്‍ ചിപ്പിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.
ETV Bharat / science-and-technology
ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 എത്തുക രണ്ട് പതിപ്പുകളായി; കണ്ണുംനട്ട് സാങ്കേതിക ലോകം
ക്വാൽകോമിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന പ്രോസസര്‍ ചിപ്പായ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 രണ്ട് വ്യത്യസ്‌ത പതിപ്പുകളിലായെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍
നിലവിലുള്ള സ്റ്റാന്‍ഡേഡ് പതിപ്പിന് പുറമേ ഉയര്‍ന്ന ആവൃത്തിയിലുള്ള പുതിയ പതിപ്പുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗ്രാഫിക്‌സ് പ്രോസസിങ് യൂണിറ്റ് മെച്ചപ്പെടുത്തുമെന്നും ജിഎസ്‌എം അരേന റിപ്പോര്‍ട്ട് ചെയ്യുന്നു. ടിഎസ്‌എംസിയുടെ 4എന്‍എം മാനുഫാക്‌ച്ചറിങ് പ്രോസസ് അടിസ്ഥാനമാക്കിയായിരിക്കും സ്‌നാപ്‌ഡ്രാഗണ്‍ 8 ജെന്‍ 2 എന്നും സൂചനകളുണ്ട്.
അതേസമയം ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ്ങിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന മുൻനിര സ്‌മാർട്ട് ഫോണായ ഗ്യാലക്‌സി എസ് 23 സീരീസിലെ എല്ലാ മോഡലുകളിലും ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗണ്‍ 8 പ്ലസ് ജനറേഷന്‍ 2 എസ്ഒസിയാവുമുണ്ടാവുകയെന്നും ഇവയുടെ ബാറ്ററി കാര്യക്ഷമത വര്‍ധിക്കുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.