കേരളം

kerala

ETV Bharat / science-and-technology

തട്ടിപ്പുകാര്‍ തൊട്ടരികെ, സ്‌കാന്‍ ചെയ്യുന്നതിന് മുമ്പ് വ്യാജനല്ലെന്ന് ഉറപ്പുവരുത്തുക - ക്യൂആര്‍ കോഡ് തട്ടിപ്പ് എങ്ങനെ ഒഴിവാക്കാം

ഒരു വ്യാജ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതിലൂടെ തട്ടിപ്പ് വീരന്‍മാര്‍ക്ക് നിങ്ങളുടെ നിര്‍ണായകമായ പല വിവരങ്ങളും കൈക്കലാക്കാന്‍ സാധിക്കും. നോട്ട് നിരോധനത്തിന് ശേഷമാണ് രാജ്യത്ത് ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായത്

QR Code scams in India  QR Code scams in India increased  QR Code scams  online fraud  fraud Online payment  illegal activities using QR Code  സ്‌കാന്‍ ചെയ്യുന്നതിന് മുമ്പ് ഒന്നാലോചിക്കൂ  ക്യൂആര്‍ കോഡ് സ്‌കാന്‍  വ്യാജ ക്യൂആര്‍ കോഡ് സ്‌കാന്‍  ക്യൂആര്‍ കോഡ് സ്‌കാനിങ് സംവിധാനം  ക്യൂആര്‍ കോഡ് തട്ടിപ്പ് എങ്ങനെ ഒഴിവാക്കാം  ക്യൂആര്‍ കോഡ് തട്ടിപ്പ് എങ്ങനെ
സ്‌കാന്‍ ചെയ്യുന്നതിന് മുമ്പ് ഒന്നാലോചിക്കൂ, വ്യാജനല്ലെന്ന് ഉറപ്പിച്ച ശേഷം മാത്രം ഇടപാട് നടത്താം; തട്ടിപ്പു വീരന്‍മാര്‍ തൊട്ടടുത്ത്

By

Published : Nov 12, 2022, 9:41 PM IST

ഹൈദരാബാദ് : ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് മുതല്‍ തൊട്ടടുത്തുള്ള പെട്ടിക്കടയില്‍ വരെ ഇപ്പോള്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌ത് പണം നല്‍കുന്ന സംവിധാനം ലഭ്യമാണ്. അടുത്ത കാലത്തായി ക്യുആര്‍ കോഡ് സ്‌കാനിങ് സംവിധാനം ഉപയോഗിച്ച് പണം നല്‍കുന്ന രീതി ആളുകളില്‍ സര്‍വസാധാരണമായി. ഇത്തരം സംവിധാനങ്ങള്‍ ആളുകള്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഇവ ഉപയോഗിച്ചുള്ള തട്ടിപ്പുകളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

ആളുകളെ വഞ്ചിച്ച് പണം തട്ടാന്‍ തട്ടിപ്പുകാര്‍ ക്യുആര്‍ കോഡ് സ്‌കാനിങ് എന്ന പുതിയ സാങ്കേതിക വിദ്യയെ ചൂഷണം ചെയ്യുന്നു എന്നതാണ് വാസ്‌തവം. ഒരു വ്യാജ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതിലൂടെ തട്ടിപ്പ് വീരന്‍മാര്‍ക്ക് നിങ്ങളുടെ നിര്‍ണായകമായ പല വിവരങ്ങളും കൈക്കലാക്കാന്‍ സാധിക്കും. സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായ വിശാല്‍ എന്ന യുവാവ് താന്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായ വിവരം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

നിങ്ങളുടെ ഉപഭോക്താവിനെ അറിയൂ (Know Your Customer) എന്ന തലക്കെട്ടോടെ വിശാലിന് ഒരു ഇമെയില്‍ ലഭിച്ചു. ഇയാളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മെയില്‍. ബാങ്കില്‍ നിന്നാണെന്ന് കരുതി വിശാല്‍ മെയിലില്‍ ലഭിച്ച ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌തു. പിന്നീട് ഇയാളുടെ ഫോണില്‍ സൂക്ഷിച്ചിരുന്ന ഫോട്ടോകളും വീഡിയോകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉള്‍പ്പടെ എല്ലാം മെയില്‍ അയച്ച ആള്‍ക്ക് ലഭിച്ചു.

നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വിശാലിന്‍റെ അക്കൗണ്ടിലുണ്ടായിരുന്ന മുഴുവന്‍ പണവും നഷ്‌ടമായി. പിന്നീട് വിശാലിന്‍റെ മോര്‍ഫ് ചെയ്‌ത ചിത്രങ്ങള്‍ ഉപയോഗിച്ചും തട്ടിപ്പുകാരന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ബെംഗളൂരുവിലും ക്യുആര്‍ കോഡ് ഉപയോഗിച്ച് തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

ഹോട്ടലില്‍ ഉടമസ്ഥന്‍റെ അക്കൗണ്ടുമായി ബന്ധപ്പെട്ട ക്യുആര്‍ കോഡിന് പകരം തട്ടിപ്പുകാരന്‍ തന്‍റെ ക്യുആര്‍ കോഡ് പതിപ്പിച്ചു. ഭക്ഷണം കഴിക്കാനെത്തിയ ഉപഭോക്താക്കള്‍ നല്‍കിയ പണം തട്ടിപ്പുകാരന്‍റെ അക്കൗണ്ടിലേക്കാണ് പോയത്. ഡല്‍ഹിയിലും സമാനമായ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഡല്‍ഹി നഗരത്തിലെ ചില പാര്‍ക്കിങ് ഏരിയയില്‍ തട്ടിപ്പുകാര്‍ തങ്ങളുടെ ക്യുആര്‍ കോഡ് പതിപ്പിച്ചു. വളരെ വൈകിയാണ് തട്ടിപ്പ് വിവരം അധികൃതര്‍ അറിഞ്ഞത്.

എങ്ങനെയാണ് തട്ടിപ്പ് നടക്കുന്നത് : നിങ്ങളുടെ വിവരങ്ങളും പണവും കൈക്കലാക്കാന്‍ സഹായിക്കുന്ന ഒരു പേജിലേക്ക് നിങ്ങളെ കൊണ്ടുപോകുക എന്നതാണ് ക്യുആര്‍ കോഡ് തട്ടിപ്പിന്‍റെ ആദ്യ ഘട്ടം. പിന്നീട് നിങ്ങളുടെ ഫോണിലുള്ള വിവരങ്ങള്‍ തട്ടിപ്പുകാരന് ലഭ്യമാകും. സ്‌കാന്‍ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കണമെന്ന് സൈബർ ഫോറൻസിക് വിദഗ്‌ധൻ കൃഷ്‌ണ ശാസ്‌ത്രി പെൻഡ്യാല പറയുന്നു.

വാട്‌സ്‌ആപ്പിലൂടെയും ഇമെയിലിലൂടെയും ലഭിക്കുന്ന ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യരുത്. ക്യുആർ കോഡിന് താഴെ അതത് സ്ഥാപനത്തിന്‍റെ യുആർഎൽ ഉണ്ടാകും. അതില്‍ കമ്പനിയുടെ പേരുണ്ടോ ഇല്ലയോ എന്നത് പ്രത്യേകം ശ്രദ്ധിക്കണം. പണമിടപാടുകള്‍ സംബന്ധിച്ച കോഡുകളോ, ഏതെങ്കിലും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനോ ആവശ്യപ്പെട്ടാല്‍ സംശയിക്കുക.

കാരണം ഇത്തരം ആപ്ലിക്കേഷനുകളില്‍ പൈറേറ്റ് ചെയ്യപ്പെട്ട സോഫ്‌റ്റ്‌വെയര്‍ അടങ്ങിയിട്ടുണ്ടാകും. ഫോണിലെ ആന്‍റിവൈറസ് പതിവായി അപ്‌ഡേറ്റ് ചെയ്യണമെന്നും വ്യാപാരികള്‍ അവരുടെ ക്യുആര്‍ കോഡുകള്‍ ഇടക്കിടെ പരിശോധിക്കണമെന്നും കൃഷ്‌ണ ശാസ്‌ത്രി പറഞ്ഞു.

ക്യുആര്‍ കോഡ് തട്ടിപ്പ് എങ്ങനെ ഒഴിവാക്കാം :നോട്ട് നിരോധനത്തിന് ശേഷമാണ് രാജ്യത്ത് ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായത്. ലളിതമായ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തട്ടിപ്പിന് ഇരയാകാതിരിക്കാം. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിന് മുമ്പ് അതൊരു ആധികാരികമായ സൈറ്റ് ആണെന്ന് ഉറപ്പിക്കുന്നതിനായി യുആര്‍എല്‍ പരിശോധിക്കുക.

ഒരു വ്യാജ ഡൊമൈന്‍ നാമം യുആര്‍എല്ലിന് സമാനമായിരിക്കുമെങ്കിലും ഒന്നിലധികം അക്ഷരത്തെറ്റുകള്‍ അതില്‍ ഉണ്ടാകും. ക്യുആര്‍ കോഡ് വഴി പണമടയ്ക്കുന്ന സാഹചര്യങ്ങളില്‍ ഇടപാട് നടത്തുന്നതിനുമുമ്പ് ഇത് പരിശോധിച്ച് ഉറപ്പുവരുത്തുക. ഒടിപി, യുപിഐ ഐഡി, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവ ആരുമായും പങ്കിടാതിരിക്കുന്നതാണ് ഇത്തരം തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രധാനമാര്‍ഗം.

ABOUT THE AUTHOR

...view details