ന്യൂഡൽഹി: വിപണിയില്‍ ഇറങ്ങിയ ആദ്യ ദിനം ഇന്ത്യയില്‍ എറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഫോൾഡബിള്‍ സ്‌മാര്‍ട്ട് ഫോണായി വണ്‍പ്ലസ് ഓപ്പണ്‍. മൊബൈല്‍ കമ്പനികളിലെ മുന്‍നിര ബ്രാന്‍ഡുകളിലൊന്നായ വണ്‍ പ്ലസ് ഇപ്പോള്‍ മടക്കാവുന്ന സ്‌മാര്‍ട്ട്ഫോണുകളുടെ വിപണിയിലേക്ക് കൂടി കടന്നിരിക്കുകയാണ്. ഒക്‌ടോബറിലാണ് വണ്‍പ്ലസിന്‍റെ ആദ്യത്തെ ഫോര്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണായ വണ്‍പ്ലസ് ഓപ്പണ്‍ ഇന്ത്യന്‍ വിപണിയില്‍ കമ്പനി അവതരിപ്പിച്ചത് (OnePlus Open highest-selling foldable in India day 1 says company).
റിലയൻസ് ഡിജിറ്റലിൽ വിൽപന ആരംഭിച്ച ആദ്യ ദിവസം തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫോൾഡബിൾ സ്‌മാർട്ട്‌ഫോണായി വൺപ്ലസ് ഓപ്പൺ മാറി. കൂടാതെ ആമസോണില്‍ ഈ വര്‍ഷം ഒരു ലക്ഷം രൂപയിലധികം വില വിഭാഗത്തിൽ ഓപ്പൺ സെയിൽ ദിനത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫോൾഡബിൾ സ്‌മാർട്ട്‌ഫോണായും വണ്‍പ്ലസ് ഓപ്പണ്‍ മാറി.
വൺപ്ലസ് ഓപ്പണ്‍ ഒരു പുതിയ ഫോൾഡബിൾ ഫോം ഫാക്‌ടർ കൊണ്ടുവരുന്നുണ്ടെന്ന് കമ്പനി വക്താവ് പറയുന്നു, ഒരു ആധുനിക ഗംഭീരമായ സ്റ്റാൻഡ്ഔട്ട് ഡിസൈൻ, ഡ്യുവൽ പ്രോ എക്‌സ്‌ഡിആർ ഡിസ്‌പ്ലേകൾ, ഓപ്പൺ ക്യാൻവാസോടുകൂടിയ മൾട്ടി-വിൻഡോ കാര്യക്ഷമത എന്നിവയും അതിലേറെയും ഫീച്ചറുകള്‍ ഇതില്‍ ഉൾക്കൊള്ളുന്നുണ്ടെന്നും അദ്ദേഹം ഐഎഎൻഎസിനോട് പറഞ്ഞു.
ഒരു പ്രശ്‌നവും കൂടാതെ 10 ലക്ഷം തവണ ഫോൾഡ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. വണ്‍ പ്ലസ് ഓപ്പണ്‍ അസാധാരണമായ പ്രകടനമാണ് നടത്തുന്നതെന്നും 2023-ന്‍റെ ആദ്യ പകുതിയിൽ അതിവേഗം വളരുന്ന സ്‌മാർട്ട്‌ഫോൺ ബ്രാൻഡായി ഇത് തങ്ങളെ നയിക്കുമെന്നും 70 ശതമാനത്തിലധികം വളർച്ച കൈവരിക്കുമെന്നും കമ്പനി പറഞ്ഞു.