വണ്‍ പ്ലസിന്‍റെ ഏറ്റവും പുതിയ ഫോണായ വണ്‍ പ്ലസ് നോർഡ് 2t ജൂണ്‍ 27ന് ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് സൂചന. ആകെ 2 സ്റ്റോറേജ് വേരിയന്‍റുകളിലാണ് ഫോൺ എത്തുന്നത്. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്‍റിലും 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്‍റിലും ഫോൺ എത്തും. ആഗോള വിപണിയിൽ കഴിഞ്ഞ മാസമാണ് ഫോണ്‍ പുറത്തിറങ്ങിയത്.
ETV Bharat / science-and-technology
വണ്‍ പ്ലസ് നോർഡ് 2t ഇന്ത്യൻ വിപണിയിലേക്ക്; ജൂണ്‍ 27ന് എത്തിയേക്കും - വണ്‍ പ്ലസ് നോർഡ് 2t യുടെ സവിശേഷതകള്‍
അഗോള വിപണിയിൽ കഴിഞ്ഞ മാസമാണ് ഫോണ്‍ പുറത്തിറങ്ങിയത്
നോർഡ് 2t 28999 രൂപ മുതൽ ഇന്ത്യൻ മാർക്കറ്റിൽ ലഭിക്കുമെന്നാണ് റിപ്പോർട്ടുകള്‍. മീഡിയടെക് ഡൈമെൻസിറ്റി 1300 SoC പ്രൊസസറാണ് ഫോണിന്‍റെ പ്രധാന ആകർഷണം. 80W സൂപ്പർ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോട് കൂടിയ ബാറ്ററിയും ഫോണിന്‍റെ സവിശേഷതയാണ്.
6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 4500എംഎഎച്ച് ആണ് ബാറ്ററി കപ്പാസിറ്റി. 50, 8, 2, മെഗാപിക്‌സലുകളിലുള്ള ട്രിപ്പിൾ ക്യാമറയാണ് ഫോണിനുണ്ടാകും. 32 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിൽ ഒരുക്കിയിട്ടുണ്ട്.