ജൊഹാനസ്ബർഗ് :ഒമിക്രോണ്‍ വകഭേദം ഭാവിയില്‍ കൊവിഡ് വൈറസിന്‍റെ വ്യാപന തീവ്രത കുറയ്ക്കുമെന്ന് പഠനം. ദക്ഷിണാഫ്രിക്കയില്‍ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. വൈറസിന്‍റെ തീവ്രത കുറയുന്നതിനാല്‍ സാമൂഹ്യ വ്യാപനം താഴുമെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിശോധിച്ചത് 23 പേരുടെ സാമ്പിളുകള്‍
ഡെൽറ്റയെ നിർവീര്യമാക്കുന്ന പ്രതിരോധശേഷി ഉണ്ടാക്കാൻ ഒമിക്രോണിന് കഴിയും. 2021 നവംബറിലും ഡിസംബറിലും ഒമിക്രോൺ ബാധിച്ച 23 പേരുടെ സാമ്പിളുകളാണ് ഗവേഷണത്തിനായി തെരഞ്ഞെടുത്തത്. ഡെൽറ്റ ബാധിച്ച വ്യക്തികളെ ഒമിക്രോണ്‍ ബാധിക്കാന്‍ സാധ്യത കൂടുതലാണ്. പക്ഷേ തിരിച്ച് അങ്ങനെയല്ല.
ഒമിക്രോണ്‍ ബാധിതര്‍ക്ക് ഡെൽറ്റ ബാധിക്കാന്‍ സാധ്യത കുറവാണ്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അനുകൂല ഫലമാണ് പഠനത്തില്‍ കാണാന്‍ കഴിഞ്ഞത്. രോഗത്തിന്‍റെ തീവ്രത താരതമ്യേനെ ഇവരില്‍ കുറവാണെന്ന് ആഫ്രിക്ക ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ അലക്‌സ് സിഗൽ പറയുന്നു.