ഹൈദരാബാദ്: പുത്തന്‍ ഫോണുകളുമായി പുതുവര്‍ഷം ഗംഭീരമാക്കാന്‍ ഒരുങ്ങി ടെക് ഭീമനായ സാംസങ്. ഇക്കൊല്ലത്തെ പുത്തന്‍ ഫോണ്‍ ഈ മാസം പതിനേഴിന് നടക്കുന്ന ചടങ്ങില്‍ കമ്പനി പുറത്തിറക്കും. (Samsung Launch 2024) കാലിഫോര്‍ണിയയില്‍ നടക്കുന്ന ചടങ്ങിലാകും പുതുതലമുറ ഫോണ്‍ പുറത്തിറക്കുന്നത്. പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെയാകും ചടങ്ങുകള്‍. ചടങ്ങുകള്‍ സാംസങിന്‍റെ സാമൂഹ്യമാധ്യമ ഹാന്‍ഡിലുകള്‍ വഴി ലോകമെമ്പാടും സ്ട്രീം ചെയ്യും. (Ai powered phone)
മൊബൈല്‍ രംഗത്ത് വന്‍ മാറ്റങ്ങളാണ് പുത്തന്‍ ഫോണ്‍ കൊണ്ടുവരികയെന്ന് കമ്പനി അവകാശപ്പെട്ടു. 'നിങ്ങളുടെ ജീവിതം മാറ്റിമറിക്കാനുള്ള ഒട്ടേറെ സവിശേഷതകള്‍ ഗ്യാലക്‌സിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതുവരെയുള്ള എല്ലാ മൊബൈല്‍ ഫോണ്‍ അനുഭവങ്ങളെയും കടത്തിവെട്ടുന്നതാകും പുതിയ ഗ്യാലക്‌സി എസ് പരമ്പരയില്‍ പെട്ട ഫോണുകള്‍'. (January17 unveils samasung24)
അതേസമയം പുതിയ ഫോണുകള്‍ എന്ന് വിപണിയിലെത്തുമെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. ടൈറ്റാനിയം നിര്‍മ്മിത ഫോണാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുത്തന്‍ ഡിസൈനും നല്‍കിയിരിക്കുന്നു. ക്യാമറയടക്കമുള്ളവയില്‍ ഏറെ പുതുമകളുണ്ട്. നാല് വ്യത്യസ്‌ത മാതൃകകളില്‍ ഫോണ്‍ ലഭ്യമാകും. വ്യത്യസ്‌ത സ്ക്രീന്‍ വലിപ്പത്തിലുള്ളവയും ഉണ്ടാകും.
ക്വാല്‍കോം എഐ സാങ്കേതികതയാകും ഫോണില്‍ ഉപയോഗിക്കുക. മറ്റ് സാങ്കേതിക ഭീമന്‍മാരില്‍ നിന്നുള്ള വെല്ലുവിളി ചെറുക്കുന്നതിന്‍റെ ഭാഗമായാണ് എഐ സാങ്കേതികത പുത്തന്‍ ഫോണില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. പുത്തന്‍ സാങ്കേതികതകള്‍ ഉള്‍പ്പെടുത്തി, വിപണിയിലെ മറ്റുള്ളവരോട് കിടപിടിക്കുന്നത് തന്നെയാകും തങ്ങളുടെ പുതിയ ഫോണുകളെന്ന് ഉപയോക്താക്കള്‍ക്ക് നല്‍കിയ പുതുവത്സര ദിന സന്ദേശത്തില്‍ സിഇഒയും വൈസ് ചെയര്‍മാനുമായ ഹാന്‍ ജോങ് ഹി വ്യക്തമാക്കിയിരുന്നു.
Also Read:കരുത്ത് കാട്ടി സാംസങ്; പുത്തന്‍ ഉല്‍പ്പന്നങ്ങളുമായി വിപണിയില്‍ സജീവം