കൗമാരക്കാരില്‍ സോഷ്യൽ മീഡിയയുടെ ദോഷകരമായ ഫലങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർധിക്കുന്നതിനാല്‍ സ്‌നാപ്‌ചാറ്റ് മുതല്‍ ടിക് ടോക് തുടങ്ങി ഇന്‍സ്‌റ്റഗ്രാം വരെയുള്ള പ്ലാറ്റ്‌ഫോമുകൾ സേവനങ്ങൾ സുരക്ഷിതമാക്കാനും, പ്രായത്തിന് അനുയോജ്യമാക്കാനും നിരവധി പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സന്ദേശമയക്കുന്നതിൽ നിന്ന് അപരിചിതരെ തടയുന്ന ടൂളുകൾ ഇതിനൊരു ഉദാഹരണമാണ്. അതേസമയം, കൗമാരക്കാരില്‍ പ്രായത്തെക്കുറിച്ച് കള്ളം പറഞ്ഞാൽ പരിധികൾ മറികടക്കാൻ കഴിയും എന്ന ചില ആഴത്തിലുള്ള കുറവുകളും ഈ പ്ലാറ്റ്‌ഫോമുകളിലുണ്ട്.
എന്തു കരുതലാണ് ഈ 'സ്‌നാപ്‌ചാറ്റിന്':കൗമാരക്കാരുടെ മാനസികവും ശാരീരികവുമായ ക്ഷേമത്തെ ബാധിച്ചേക്കാവുന്ന ഇത്തരം നടപടിക്രമങ്ങള്‍ പരിശോധിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയാറുമില്ല. ഈ സന്ദര്‍ഭത്തിലാണ് സ്‌നാപ്‌ചാറ്റ് ചൊവ്വാഴ്ച (09.08.2022) 'ഫാമിലി സെന്‍റര്‍' എന്ന പുതിയ സുരക്ഷാവലയം എത്തിച്ചത്. ഇതിലൂടെ സന്ദേശങ്ങളുടെ ഉള്ളടക്കം അറിയാന്‍ കഴിയില്ലെങ്കിലും, കൗമാരക്കാർക്ക് ആരാണ് സന്ദേശമയക്കുന്നതെന്ന് മാതാപിതാക്കള്‍ക്ക് കാണാന്‍ കഴിയും.
എവിടെ പോകുന്നു? എന്തിന് പോകുന്നു? എന്നീ മാതാപിതാക്കളുടെ ചോദ്യങ്ങള്‍ കൗമാരക്കാരെ അലോസരപ്പെടുത്തിയേക്കാം. എന്നാല്‍, കൗമാരക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനൊപ്പം മാതാപിതാക്കള്‍ക്ക് അവരുടെ കാര്യത്തില്‍ ഒരു ശ്രദ്ധ വരുത്താന്‍ പുതിയ സംവിധാനത്തിന് ആകുമെന്നാണ് കരുതുന്നതെന്ന് നിര്‍മാതാകള്‍ അവകാശപ്പെടുന്നു. അതേസമയം, ഇവര്‍ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന വൈവിധ്യമാർന്ന പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിനാല്‍ കൗമാരക്കാരെ നിരീക്ഷിക്കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് പ്രതിസന്ധിയാണ് സൃഷ്‌ടിക്കുക.
എന്നാല്‍ സ്‌നാപ്‌ചാറ്റിന്‍റെ പുതിയ നിയന്ത്രണത്തെ വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം ഫീച്ചറുകള്‍ കൗമാരക്കാരില്‍ തങ്ങള്‍ ഒരു തെറ്റായ പ്രായത്തെ പ്രതിനിധീകരിക്കുന്നു എന്ന തോന്നലുണ്ടാക്കാം എന്നതാണ് വിമര്‍ശനങ്ങളില്‍ ഒന്ന്. എന്നാല്‍ കൗമാരക്കാര്‍ നിയന്ത്രണരേഖ മറികടക്കുന്നുവെന്ന് മനസ്സിലാക്കാന്‍ അസാമാന്യ ബുദ്ധിവൈഭവം ആവശ്യമില്ലെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്. ഒരു ഉപയോക്താവിന്റെ സുഹൃത്തുക്കൾ കൂടുതലും കൗമാരപ്രായത്തിലുള്ളവരാണെങ്കില്‍, അവർ സൈൻ അപ്പ് ചെയ്യുമ്പോൾ 1968ൽ ജനിച്ചുവെന്ന് പറഞ്ഞാൽ പോലും ഉപയോക്താവും കൗമാരക്കാരൻ ആണെന്ന് കണ്ടെത്താനാവും. മാത്രമല്ല, വ്യക്തിയുടെ താൽപ്പര്യങ്ങൾ അവരുടെ യഥാർത്ഥ പ്രായവും വെളിപ്പെടുത്തിയേക്കാം.