കേരളം

kerala

ETV Bharat / science-and-technology

ചൊവ്വയില്‍ മൂളിപ്പറന്ന് ഇൻ‌ജെനുവിറ്റി മാർസ് ഹെലികോപ്റ്റർ - കേപ്പ് കനാവെറല്‍

ഭൂമിയിലിരുന്ന് നിയന്ത്രിക്കാവുന്ന ഇൻ‌ജെനുവിറ്റി മാർസ് ഹെലികോപ്റ്റർ ഫെബ്രുവരി 18നാണ് ചൊവ്വയിലെത്തിയത്.

NASA's Mars helicopter  Mars helicopter heard humming  humming sound on red planet  NASA's Jet Propulsion Laboratory  whirring blades sound in Mars  ഇൻ‌ജെനുവിറ്റി മാർസ് ഹെലികോപ്റ്റർ  കേപ്പ് കനാവെറല്‍  ചൊവ്വ
ചൊവ്വയില്‍ മൂളിപ്പറന്ന് ഇൻ‌ജെനുവിറ്റി മാർസ് ഹെലികോപ്റ്റർ

By

Published : May 8, 2021, 10:25 AM IST

Updated : May 8, 2021, 12:36 PM IST

കേപ്പ് കനാവെറല്‍: ചൊവ്വയില്‍ ഹെലികോപ്റ്റര്‍ പറത്തി ചരിത്രം സൃഷ്‌ടിച്ച നാസ കഴിഞ്ഞ ദിവസം അതിന്‍റെ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ മൂളിപ്പറക്കുന്ന കുഞ്ഞൻ ഹെലികോപ്റ്ററിന്‍റെ ശബ്‌ദവും പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ. കാലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷൻ ലബോറട്ടറിയാണ് ഓഡിയോ പുറത്തുവിട്ടിരിക്കുന്നത്.

നാസ പുറത്തുവിട്ട ദൃശ്യങ്ങള്‍

മിനുട്ടില്‍ 2500 തവണയെന്ന വേഗത്തിലാണ് ഹെലികോപ്റ്റര്‍ ചിറക് കറങ്ങുന്നത്. ഈച്ചയും കൊതുകും പോലുള്ള ജീവികള്‍ പുറപ്പെടുവിക്കുന്ന ശബ്ദമാണ് ഇപ്പോള്‍ പുറത്തുവിട്ട ഓഡിയോയിലുള്ളത്. വിക്ഷേപണ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന സ്‌പീക്കറിലാണ് ഹെലികോപ്റ്ററിന്‍റെ ശബ്‌ദം പതിഞ്ഞിരിക്കുന്നത്. 108 കിലോഗ്രാം മാത്രം ഭാരമുള്ള കുഞ്ഞൻ ഹെലികോപ്റ്റര്‍ വിക്ഷേപണ വാഹനത്തില്‍ നിന്നും 80 മീറ്ററോളം ഉയരത്തിലാണ് ഒപ്പം മേഖലയിലെ കാറ്റും കാരണമാണ് ശബ്‌ദം കുറഞ്ഞിരിക്കുന്നതെന്നാണ് അധികൃതർ നല്‍കുന്ന വിവരം.

ലഭിച്ച ഓഡിയോ പല തവണ എഡിറ്റ് ചെയ്താണ് കേള്‍ക്കാവുന്ന തരത്തിലാക്കിയത്. ഭൂമിയിലിരുന്ന് നിയന്ത്രിക്കാവുന്ന ഈ ഇൻ‌ജെനുവിറ്റി മാർസ് ഹെലികോപ്റ്റർ ഫെബ്രുവരി 18നാണ് ചൊവ്വയിലെത്തിയത്. ശേഷം ഏപ്രില്‍ 30ന് നടന്ന നാലാമത്തെ പരീക്ഷണ പറക്കലിനിടെയാണ് ശബ്ദം ലഭിച്ചിരിക്കുന്നത്. 85 ദശലക്ഷം ഡോളര്‍ മുടക്കി നടപ്പിലാക്കിയ പദ്ധതി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ നാസ ദൗത്യം തുടരുകയായിരുന്നു.

also read:ഭീകരതയുടെ ഏഴ് മിനിറ്റുകള്‍;ചൊവ്വയിലിറങ്ങാന്‍ തയ്യാറെടുത്ത് നാസയുടെ പെർസിവറന്‍സ് റോവർ

Last Updated : May 8, 2021, 12:36 PM IST

ABOUT THE AUTHOR

...view details