ഫ്ലോറിഡ (യുഎസ്എ):ഫ്ലോറിഡ തീരത്തെ ചുഴലിക്കാറ്റ് ഭീഷണി കാരണം ചന്ദ്രനിലേക്കുള്ള റോക്കറ്റ് വിക്ഷേപണം നാസ വീണ്ടും മാറ്റിവച്ചു. ഓഗസ്റ്റില്‍ തീരുമാനിച്ച വിക്ഷേപണം ഇന്ധന ചോര്‍ച്ച കാരണം മാറ്റിവച്ചിരുന്നു. അടുത്ത ബുധനാഴ്ച വരെയെങ്കിലും റോക്കറ്റ് വിക്ഷേപണം ഉണ്ടാവില്ല എന്നാണ് നാസ അറിയിച്ചിരിക്കുന്നത്.
അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിക്കോള്‍ ചുഴലിക്കാറ്റ് ഫ്ലോറിഡ തീരം തൊടുമെന്ന മുന്നറിയിപ്പാണ് ഉള്ളത്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് നിലനില്‍ക്കുന്ന സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിലാണ് റോക്കറ്റ് ഉള്ളത്. എങ്കിലും റോക്കറ്റ് അവിടെ നിന്നും മാറ്റിയിട്ടില്ല. കടുത്ത മഴയേയും കാറ്റിനെയും പ്രതിരോധിക്കാന്‍ കഴിയുന്ന വിധത്തിലാണ് റോക്കറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്നുള്ളത് കൊണ്ട് തന്നെ റോക്കറ്റ് വേറെ സ്ഥലത്തേക്ക് മാറ്റേണ്ട ആവശ്യമില്ലെന്ന് നാസ അധികൃതര്‍ പറഞ്ഞു.