സാൻ ഫ്രാൻസിസ്‌കോ: വിൻഡോസിന്‍റെ പുതിയ പതിപ്പ് വിൻഡോസ് 11 ജൂണ്‍ 24 ന് എത്തിയേക്കും. ഇതോടെ വിൻഡോസ് 10 ചരിത്രമാകും. പുതിയ അപ്‌ഡേഷനുകളൊന്നും വിൻഡോസ് 10 ല്‍ ലഭിക്കാതാകും. 2015 ജൂലൈ 15 നാണ് വിൻഡോസ് 10 പുറത്തിറക്കിയത്. ഡ്യൂയല്‍ സ്‌ക്രീൻ ഡിവൈസുകള്‍ക്കായി അവതരിപ്പിച്ച വിൻഡോസ് 10എക്‌സ് നേരത്തെ മൈക്രോസോഫ്റ്റ് പിൻവലിച്ചിരുന്നു.
ETV Bharat / science-and-technology
വിൻഡോസ് 11 ഈ മാസം അവസാനമെത്തിയേക്കും - മൈക്രോസോഫ്‌റ്റ് സിഇഒ സത്യ നദെല്ല
2015 ജൂലൈ 15 നാണ് വിൻഡോസ് 10 പുറത്തിറക്കിയത്.
വിൻഡോസ് 11 ഈ മാസം അവസാനമെത്തിയേക്കും
also read:ഒക്ടോബറോടെ വിൻഡോസ് 7, 8 എന്നിവയിൽ എൻവിഡിയ ഡ്രൈവറുകൾ ലഭിക്കില്ല
മികച്ച അപ്‌ഡേറ്റുകളുമായി വിൻഡോസിന്‍റെ പുതിയ പതിപ്പ് ഉപഭോക്താക്കള്‍ക്ക് ഉടൻ ലഭ്യമാകുമെന്ന് മൈക്രോസോഫ്‌റ്റ് സിഇഒ സത്യ നദെല്ല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പരീക്ഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ഏതാനും മാസങ്ങളായ നദെല്ല പുതിയ വിൻഡോസ് ആണ് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.