വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് ഉപഭോക്‌തക്കാൾക്ക് ഒരു സന്തോഷ വാർത്ത. മൈക്രോസോഫ്‌റ്റിന്‍റെ ആശയ വിനിമയ പ്ലാറ്റ്ഫോമായ മൈക്രോസോഫ്‌റ്റ് ടീംസ് ഇനി മുതൽ ആപ് സ്റ്റോറിൽ ലഭ്യമാകും. വിൻഡോസ് 10, 11 പതിപ്പുകളിൽ അടുത്ത മാസത്തോടെ മൈക്രോസോഫ്റ്റ് ടീംസ് എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ETV Bharat / science-and-technology
മൈക്രോസോഫ്‌റ്റ് ടീംസ് ഇനി മുതൽ ആപ് സ്റ്റോറിലും - Microsoft Teams
വിൻഡോസ് 10, 11 പതിപ്പുകളിൽ അടുത്ത മാസത്തോടെ ടീംസ് എത്തുമെന്നാണ് റിപ്പോർട്ടുകൾ
മൈക്രോസോഫ്‌റ്റ് ടീംസിന്‍റെ വിൻഡോസ് 10 പതിപ്പിൽ പേഴ്‌സണൽ, വർക്ക്, സ്‌കൂൾ എന്നിങ്ങനെയുള്ള അക്കൗണ്ടുകൾ തുടങ്ങാനാകും. എന്നാൽ വിൻഡോസ് 11ൽ വരുന്ന പതിപ്പിൽ വർക്ക്, സ്‌കൂൾ അക്കൗണ്ടുകൾ മാത്രമേ തുടങ്ങാൻ സാധിക്കുകയുള്ളു. വിൻഡോസ് 11ൽ സ്വകാര്യ ആവശ്യങ്ങൾക്കായുള്ള ടീംസിന്‍റെ മറ്റൊരു പതിപ്പ് നേരത്തെ മുതൽ ലഭ്യമാകുന്നുണ്ട്.
മറ്റൊരു സമൂഹമാധ്യമ ആപ്പായ ലിങ്ക്ഡ് ഇന്നുമായി ടീംസ് പ്രവർത്തിക്കുമെന്ന് മൈക്രോസോഫ്‌റ്റ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നേരത്തെ മൈക്രോസോഫ്‌റ്റ് ടീംസ് മലയാളത്തിലും ലഭ്യമാക്കിയിരുന്നു. ഒരേസമയം 300 ആളുകളുമായി ഓഡിയോ വീഡിയോ സംഭാഷണത്തിൽ ഏർപ്പെടാൻ സാധിക്കും എന്നതാണ് ടീംസിന്‍റെ പ്രത്യേകത.