ന്യൂഡല്‍ഹി: റഷ്യന്‍ ഭരണകൂടം ഫേസ്ബുക്കിന് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി. റഷ്യന്‍ മാധ്യമങ്ങളുടെ ഉള്ളടക്കങ്ങള്‍ക്ക് ഫേസ്‌ബുക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് നടപടി.
നാല് റഷ്യൻ മാധ്യമങ്ങള്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌ത ഉള്ളടക്കത്തിന്‍റെ വസ്‌തുതാ പരിശോധനയും ലേബലിങും നിർത്തിവയ്ക്കാന്‍ റഷ്യൻ ഭരണകൂടം മെറ്റയോട് ആവശ്യപ്പെട്ടിരുന്നു. മെറ്റ ഈ ആവശ്യം നിരസിച്ചപ്പോള്‍ കമ്പനിക്ക് കീഴിലുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് റഷ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുമായിരുന്നുവെന്ന് മെറ്റ ഗ്ലോബൽ അഫയേഴ്‌സ് വൈസ് പ്രസിഡന്‍റ് നിക്ക് ക്ലെഗ് പറഞ്ഞു.