കാലിഫോര്‍ണിയ : ടെക് പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന മെറ്റയുടെ ആദ്യ മെയിന്‍സ്‌ട്രീം മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് മെറ്റ ക്വസ്റ്റ് 3 പുറത്തിറക്കി (Meta Quest 3). ഏകദേശം 41,500 രൂപ (499.99 യുഎസ് ഡോളര്‍) വിലവരുന്ന ഹെഡ്‌സെറ്റ് തങ്ങളുടെ ഏറ്റവും മികച്ച ഹെഡ്‌സെറ്റാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മറ്റ് ഹെഡ്‌സെറ്റുകളെ അപേക്ഷിച്ച് 40 ശതമാനം കനം കുറഞ്ഞതും സൗകര്യപ്രദവുമാണ് മെറ്റ ക്വസ്റ്റ് 3. രണ്ട് മടങ്ങ് ഗ്രാഫിക്‌സ് പെര്‍ഫോമന്‍സും ഈ ഹെഡ്‌സെറ്റിന്‍റെ പ്രത്യേകതയായി കമ്പനി ചൂണ്ടിക്കാട്ടുന്നു. മെറ്റ ക്വസ്റ്റ് 3 മികച്ച വിര്‍ച്വല്‍ അനുഭവം നല്‍കുന്നു. മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് (Mark Zuckerberg) മെറ്റ ക്വസ്റ്റ് 3യെ (mixed reality headset) പരിചയപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരുന്നു.
വാങ്ങാനാഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കുക:
- പ്രീ- ഇന്‍സ്റ്റാള്‍ ചെയ്‌ത സ്റ്റാന്‍ഡേര്‍ഡ് ഫേഷ്യല്‍ ഇന്‍റര്‍ഫേസുള്ള മെറ്റ ക്വസ്റ്റ് 3 ഹെഡ്‌സെറ്റ്
- റിസ്റ്റ് സ്‌ട്രാപ്പുകളും 2AA ബാറ്ററികളും ഉള്ള ടച്ച് പ്ലസ് കണ്‍ട്രോളറുകള്‍
- ചാര്‍ജിങ് കേബിളും പവര്‍ അഡാപ്‌റ്ററും
മെറ്റ ക്വസ്റ്റ് 3യുടെ സവിശേഷതകള്‍(features of Meta Quest 3):
മിക്‌സ്‌ഡ് റിയാലിറ്റി ഫീച്ചറുകള്‍ : വിര്‍ച്വല്‍ ലോകവും യഥാര്‍ഥ ചുറ്റുപാടും തമ്മില്‍ സംയോജിപ്പിക്കുന്നതിന് മെറ്റ ക്വസ്റ്റ് 3ന് കഴിവുണ്ട്. ഫിസിക്കല്‍, ഡിജിറ്റല്‍ തലങ്ങള്‍ ഒരുമിച്ച് നില്‍ക്കുകയും സംവദിക്കാന്‍ സാഹചര്യം ഒരുക്കുകയും ചെയ്യും. ചുരുക്കി പറഞ്ഞാല്‍ ഓഗ്‌മെന്‍റഡ് റിയാലിറ്റിയുടെയും വിര്‍ച്വല്‍ റിയാലിറ്റിയുടെയും മിക്‌സാണ് ഇത്. എന്‍ബിഎ ഗെയിമുകളില്‍ ഇത് വളരെ പ്രയോജനപ്പെടും.
മെച്ചപ്പെട്ട പാസ്‌ത്രൂ : ഹെഡ്‌സെറ്റിലെ ഡ്യുവല്‍ ഫ്രണ്ട് കാമറകള്‍ ചുറ്റുപാടിനെ കുറിച്ച് വ്യക്തമായ വ്യൂ നല്‍കുന്നു. ക്വസ്റ്റ് 2ന്‍റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഡിസ്‌പ്ലേയെക്കാള്‍ മുന്നിലാണ് ഇത്. കളര്‍ കാമറയാണ് പുതിയ ഹെഡ്‌സെറ്റില്‍ പാസ്‌ത്രൂവിന് ഉപയോഗിച്ചിരിക്കുന്നത്.
വിര്‍ച്വല്‍ റിയാലിറ്റിയില്‍ നിന്നും ഓഗ്‌മെന്‍റഡ് റിയാലിറ്റിയിലേക്കുള്ള തടസമില്ലാത്ത യാത്ര : സിംപിളായ ഡബിള്‍ ടാപ്പിലൂടെ വിര്‍ച്വല്‍ റിയാലിറ്റിയില്‍ നിന്ന് ഓഗ്‌മെന്‍റഡ് റിയാലിറ്റിയിലേക്ക് മാറാന്‍ പുള്‍ കളര്‍ പാസ്‌ത്രൂ സഹായിക്കുന്നു.
മെച്ചപ്പെട്ട പെര്‍ഫോമന്‍സ് : സ്‌നാപ്ഡ്രാഗണ്‍ XR2 Gen 2 ന് തുടക്കമിട്ടുകൊണ്ടാണ് മെറ്റ ക്വസ്റ്റ് 3ന്‍റെ കടന്നുവരവ്. മെറ്റ ക്വസ്റ്റ് 2നെ അപേക്ഷിച്ച് ഗ്രാഫിക്‌സ് പ്രൊസസിങ് പവര്‍ രണ്ട് മടങ്ങാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. ക്ലാരിറ്റിയുള്ള ദൃശ്യങ്ങളും വേഗത്തിലുള്ള ലോഡിങ് സമയവും ഉറപ്പാക്കുന്നു.