കേരളം

kerala

ETV Bharat / science-and-technology

ഇൻസ്റ്റഗ്രാമിലൂടെ പണമുണ്ടാക്കാൻ പുതുവഴികൾ ; ഹോളിഡേ ബോണസും സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാമുമായി മെറ്റ - ഇന്‍സ്‌റ്റഗ്രാം ഗിഫ്റ്റ്

Holiday Bonus in Instagram : ഇൻസ്റ്റഗ്രാമിൽ കൂടുതല്‍ പേര്‍ കാണുന്ന റീലുകളും പോസ്‌റ്റുകളും ഉണ്ടാക്കുന്നവരെയാണ് മെറ്റ ബോണസിനായി പരിഗണിക്കുന്നത്. ബോണസ് കാലയളവിൽ ലഭിക്കുന്ന റീൽ പ്ലേകളുടെയും ഫോട്ടോ വ്യൂസിന്‍റെയും എണ്ണം അടിസ്ഥാനമാക്കിയാകും ബോണസ് തുക തീരുമാനിക്കുക.

Etv Bharat Meta introduces more ways for creators to earn money on Insta  Meta introduces more ways for creators  ഇൻസ്റ്റാഗ്രാമിലൂടെ പണമുണ്ടാക്കാൻ പുതുവഴികൾ  ഹോളിഡേ ബോണസ്  ഇൻസ്റ്റഗ്രാം ഹോളിഡേ ബോണസ്  Holiday Bonus in Instagram  മെറ്റ  സബ്‌സ്‌ക്രിപ്‌ഷന്‍ പ്രോഗ്രാം  ഹോളിഡേ ബോണസ്  ഇന്‍സ്‌റ്റഗ്രാം ഗിഫ്റ്റ്
Meta introduces more ways for creators to earn money on Insta and FB

By ETV Bharat Kerala Team

Published : Nov 7, 2023, 4:19 PM IST

സാൻഫ്രാൻസിസ്കോ: മികച്ച ഉള്ളടക്കങ്ങളുടെ സൃഷ്‌ടാക്കള്‍ക്ക് (Content Creators) ഫേസ്ബുക്കിലൂടെയും ഇൻസ്‌റ്റഗ്രാമിലൂടെയും (Facebook & Instagram) പണമുണ്ടാക്കാൻ കൂടുതൽ അവസരങ്ങളൊരുക്കി മെറ്റ. ഇതിനായി മെറ്റ കമ്പനി ആപ്പുകളുടെ പുതിയ അപ്‌ഡേറ്റ് പുറത്തിറക്കി (Meta introduces more ways for creators to earn money on Insta and FB). യുഎസ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലെ സ്രഷ്‌ടാക്കൾക്കായാണ് കമ്പനി പുതിയ അപ്‌ഡേറ്റ് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചത്.

ഹോളിഡേ ബോണസ്: പുതിയ അപ്‌ഡേറ്റില്‍ ഇൻസ്റ്റഗ്രാമിലെ തെരഞ്ഞെടുത്ത ചില കണ്ടന്‍റ് ക്രിയേറ്റേഴ്‌സിന് പ്രതിഫലമായി ഹോളിഡേ ബോണസ് (Holiday Bonus) അനുവദിക്കുകയാണ് മെറ്റ. ഇൻസ്റ്റഗ്രാമിൽ കൂടുതല്‍ പേര്‍ കാണുന്ന റീലുകളും പോസ്‌റ്റുകളും (Reels and Posts) ഉണ്ടാക്കുന്നവരെയാണ് മെറ്റ ബോണസിനായി പരിഗണിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ കണ്ടന്‍റ് ക്രിയേറ്റര്‍മാരെ ബോണസ് സ്വീകരിക്കാന്‍ ക്ഷണിച്ചുതുടങ്ങുമെന്ന് മെറ്റ തിങ്കളാഴ്‌ച പുറത്തിറക്കിയ ബ്ലോഗ്‌ പോസ്റ്റിൽ (Meta Blog) വ്യക്‌തമാക്കി. ബോണസ് കാലയളവിൽ ലഭിക്കുന്ന റീൽ പ്ലേകളുടെയും ഫോട്ടോ വ്യൂസിന്‍റെയും എണ്ണം അടിസ്ഥാനമാക്കിയാകും ബോണസ് തുക തീരുമാനിക്കുക. മെറ്റയുടെ ധനസമ്പാദന മാനദണ്ഡങ്ങള്‍ക്ക് (Content Monetisation Policies) വിധേയമായ ഉള്ളടക്കങ്ങള്‍ മാത്രമേ ഇത്തരത്തില്‍ ബോണസിനായി പരിഗണിക്കൂ.

സബ്‌സ്‌ക്രിപ്‌ഷന്‍ പ്രോഗ്രാം: കണ്ടന്‍റ് ക്രിയേറ്റേഴ്‌സിന് സബ്‌സ്‌ക്രിപ്‌ഷനുകൾ (Subscription Program) വഴി പണമുണ്ടാക്കാനുള്ള പുതിയ സംവിധാനം അടുത്തിടെയാണ് ഇന്‍സ്‌റ്റഗ്രാമില്‍ അവതരിപ്പിക്കപ്പെട്ടത്. ഇതിലൂടെ ക്രിയേറ്റേഴ്‌സിന് ഇപ്പോൾ ഒരു ദശലക്ഷത്തിലധികം സജീവ സബ്‌സ്‌ക്രിപ്‌ഷനുകൾ ഉണ്ടാക്കാനായെന്നും മെറ്റ അറിയിച്ചു. സബ്‌സ്‌ക്രിപ്‌ഷന്‍ സംവിധാനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ സബ്‌സ്ക്രൈബർമാരുടെ എണ്ണം ഒരു ദശലക്ഷം കടന്നത് വലിയ നേട്ടമാണ്.

Also Read:Instagram With New Feature: പ്രൊഫൈല്‍ ഫോട്ടോയ്‌ക്കൊപ്പം വീഡിയോയും കുറിപ്പായി ചേര്‍ക്കാം: പുത്തന്‍ ഫീച്ചറുമായി ഇന്‍സ്‌റ്റാഗ്രാം

ഇപ്പോള്‍ ഇന്ത്യ ഉൾപ്പെടെ 35 ലധികം രാജ്യങ്ങളിൽ സബ്‌സ്‌ക്രിപ്‌ഷന്‍ പ്രോഗ്രാം ലഭ്യമാണ്. സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് മാത്രം കാണാനാകുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്യാനാകും എന്നതാണ് ഈ സംവിധാനത്തിന്‍റെ പ്രത്യേകത. സൃഷ്‌ടാക്കൾക്ക് അവരുടെ സബ്‌സ്‌ക്രൈബർമാരുടെ എണ്ണം വർദ്ധിപ്പിക്കാന്‍ പ്രൊഫൈലില്‍ സബ്‌സ്‌ക്രൈബ് ബട്ടണ്‍ നല്‍കാം. മെസേജുകളിലൂടെയും സ്റ്റോറികളിലൂടെയും സബ്‌സ്‌ക്രൈബർമാരെ ക്ഷണിക്കാന്‍ പുതിയ പ്രൊമോഷണൽ ടൂളുകളും മെറ്റ ഇന്‍സ്‌റ്റഗ്രാമില്‍ അവതരിപ്പിച്ചു.

ഫേസ്ബുക്കിലും മെറ്റ സബ്‌സ്‌ക്രൈബ് സംവിധാനം പരീക്ഷിക്കുന്നുണ്ട്. ഫേസ്ബുക്കില്‍ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് 30 ദിവസത്തെ സൗജന്യ ട്രയലുകള്‍ അനുവദിക്കാന്‍ സൃഷ്‌ടാക്കൾക്ക് സാധിക്കും. സബ്‌സ്ക്രൈബ് ചെയ്യാനുള്ള തുക തീരുമാനിക്കുന്നതിൽ സൃഷ്‌ടാക്കള്‍ക്ക് കൂടുതൽ അധികാരം നൽകാനും നീക്കമുണ്ട്. "ഞങ്ങൾ വിലനിർണ്ണയത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുകയാണ്. അതിനാൽ സ്രഷ്‌ടാക്കൾക്ക് അവരുടെ സബ്‌സ്‌ക്രിപ്‌ഷന്‍റെ വില കാലക്രമേണ മാറ്റാൻ കഴിയും." മെറ്റ പറഞ്ഞു.

ഇന്‍സ്‌റ്റഗ്രാം ഗിഫ്റ്റ്:റീലുകൾ പോസ്റ്റ് ചെയ്യുന്നവർക്ക് ആരാധകരിൽ നിന്ന് പണം സമ്മാനമായി വാങ്ങാനുള്ള പുതിയ സംവിധാനമാണ് ഇൻസ്‌റ്റഗ്രാം ഗിഫ്റ്റ്. ഇന്ത്യ ഉൾപ്പെടെ ചില രാജ്യങ്ങളിൽ മാത്രം ലഭ്യമായിരുന്ന ഈ സംവിധാനം ഇപ്പോൾ മറ്റ് രാജ്യങ്ങളിലേക്കുകൂടി വ്യാപിപ്പിച്ചതായും മെറ്റ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. ഓസ്ട്രിയ, ബെൽജിയം, ഫിൻലൻഡ്, ജർമനി, അയർലൻഡ്, ഇറ്റലി തുടങ്ങിയ മുപ്പതോളം രാജ്യങ്ങളിലേക്കാണ് ഇപ്പോൾ ഗിഫ്റ്റ് സംവിധാനം വ്യാപിപ്പിച്ചത്. ഇൻസ്‌റ്റഗ്രാമിൽ ഗിഫ്റ്റ് നേടാനുള്ള ബട്ടൺ ലഭിക്കാൻ ആ പ്രൊഫൈലിന്‍റെ ഉടമയ്ക്ക് പ്രൊഫഷണൽ അക്കൗണ്ട് ഉണ്ടായിരിക്കണം. അവരുടെ പ്രായം 18 വയസ്സിന് മുകളിലായിരിക്കണം, ഇതിനുപുറമെ അവർക്ക് കുറഞ്ഞത് 5,000 ഫോളോവേഴ്‌സ് എങ്കിലും ഉണ്ടായിരിക്കണമെന്നും മെറ്റ ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി.

Also Read:സൗജന്യ 'ബ്ലൂ ടിക്' വെരിഫിക്കേഷൻ; പ്രചരിക്കുന്ന സന്ദേശം തട്ടിപ്പ്, മുന്നറിയിപ്പുമായി പൊലീസ്

ABOUT THE AUTHOR

...view details