കേരളം

kerala

ETV Bharat / science-and-technology

ശിവാലിക് മലനിരകളിൽ ബഹുകോശ ജീവിയുടെ ഫോസിൽ കണ്ടെത്തി

ശിവാലിക് മലനിരകളിൽ ഡെവോണിയൻ കാലഘട്ടത്തിലെ ഫോസിലൈസ്‌ഡ് ഗ്ലാസ് സ്പോഞ്ച് സ്‌പീഷീസിനെ കണ്ടെത്തി.

ശിവാലിക് മലനിര  ബഹുകോശ ജീവിയുടെ ഫോസിൽ കണ്ടെത്തി  ശിവാലിക് മലനിരകളിൽ ബഹുകോശ ജീവിയുടെ ഫോസിൽ  ഡെവോണിയൻ കാലഘട്ടം  സഹാറൻപൂരിലെ ശിവാലിക് മലനിരകൾ  സഹൻസാര നദീതടം  ഫോസിൽ കണ്ടെത്തി  ഫോസിലുകൾ കണ്ടെത്തി  ഫോസിലൈസ്‌ഡ് ഗ്ലാസ് സ്പോഞ്ച് സ്‌പീഷീസിനെ കണ്ടെത്തി  ഡെവോണിയൻ  കാർബോണിഫറസ്  ടെത്തിസ് സമുദ്രം  ടെത്തിസ് സമുദ്രം വംശനാശം  Late Devonian era fossilized glass sponge species  Shivalik foothills  Late Devonian  fossilized glass sponge species  fossil
ശിവാലിക് മലനിരകളിൽ ബഹുകോശ ജീവിയുടെ ഫോസിൽ കണ്ടെത്തി

By

Published : Oct 10, 2022, 8:24 AM IST

Updated : Oct 10, 2022, 3:50 PM IST

സഹരൻപൂർ:ഉത്തർപ്രദേശിലെ വടക്കൻ ജില്ലയായ സഹാറൻപൂരിലെ ശിവാലിക് മലനിരകളുടെ താഴ്‌വരയ്‌ക്ക് സമീപമുള്ള സഹൻസാര നദീതടത്തിൽ ഒരു ബഹുകോശ ജീവിയുടെ(multicellular organism) അവശിഷ്‌ടങ്ങൾ (fossilized) കണ്ടെത്തി. ഡെവോണിയൻ, കാർബോണിഫറസ് കാലഘട്ടങ്ങളിൽ നിലനിന്നിരുന്ന ഗ്ലാസ് സ്‌പോഞ്ച് ഇനമായ ഹൈഡനോസെറസ് ആണിതെന്ന് ശിവാലിക്കിലെ നാച്ചുറൽ ഹിസ്റ്ററി റിസർച്ച് ആൻഡ് കൺസർവേഷൻ സെന്‍റർ ഡയറക്‌ടറും സെന്‍റർ ഫോർ വാട്ടർ പീസ് സയന്‍റിഫിക്ക് ഇൻചാർജുമായ ഡോ. ഉമർ സെയ്‌ഫ് പറഞ്ഞു.

ഈ പ്രദേശം യഥാർഥത്തിൽ ടെത്തിസ് സമുദ്രത്തിന്‍റെ ഭാഗമായിരുന്നു. 38 കോടിക്കും 30 കോടിക്കും ഇടയിൽ വർഷങ്ങൾക്ക് മുമ്പ് സമുദ്രത്തിലെ താപനില കുറഞ്ഞ് ഒരു കൂട്ട വംശനാശം സംഭവിച്ചിരുന്നു. അത് സമുദ്രത്തിലെ അന്നത്തെ പകുതിയോളം സ്‌പീഷിസിന് കാരണമായി. ശിവാലിക് മലനിരകൾ രൂപപ്പെട്ടപ്പോൾ ടെക്റ്റോണിക് പ്ലേറ്റ് ചലനത്തിലാണ് ഫോസിലുകൾ ഉയർന്നുവന്നത്. ബന്ധപ്പെട്ട സ്‌പീഷിസുകൾ ആഴക്കടൽ പരിതസ്ഥിതികളിൽ ഇപ്പോഴും കാണാം.

ഇതൊരു തുടക്കമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ പര്യവേഷണങ്ങളിൽ പങ്കെടുക്കാൻ രാജ്യമെമ്പാടുമുള്ള വിദ്യാർഥികളെയും ഭൂഗർഭശാസ്ത്രജ്ഞരെയും ക്ഷണിക്കുകയാണെന്നും ഡോ. സെയ്‌ഫ് പറഞ്ഞു. സൈറ്റിലെ മറ്റ് കണ്ടെത്തലുകളെ കുറിച്ചു ഗവേഷകർ പങ്കുവച്ചു.

ഇന്നത്തെ ആനയുടെ മുൻഗാമിയായ സ്റ്റെഗോസോറസന്‍റെ ഫോസിലൈസ് ചെയ്‌ത പല്ലുകളും സൈറ്റിൽ നിന്ന് കണ്ടെത്തിയതായി സെയ്‌ഫ് പറഞ്ഞു. ഏകദേശം 50 ലക്ഷം വർഷങ്ങൾക്ക് മുൻപുള്ളതാണ് ഫോസില്‍. ഈ തെളിവുകൾ സൂചിപ്പിക്കുന്നത് ജുറാസിക് കാലഘട്ടത്തിലെ ജീവികള്‍ ഈ പർവതപ്രദേശങ്ങളിൽ ഉണ്ടാവാനുള്ള സാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Oct 10, 2022, 3:50 PM IST

ABOUT THE AUTHOR

...view details