റെഡ്‌മിയുടെ ആദ്യ ലാപ്ടോപ്പ് സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു. ചൈനയിൽ പുറത്തിറങ്ങി രണ്ടുവർഷത്തിന് ശേഷമാണ് റെഡ്‌മി ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. റെഡ്‌മിബുക്ക് പ്രൊ, റെഡ്മിബുക്ക് ഇ-ലേണിങ് എഡിഷൻ എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഇന്ത്യയിലെത്തുന്നത്.
Also Read: സ്വകാര്യത ലംഘനം ; സൂമിന് 632 കോടിയോളം രൂപ പിഴ
റെഡ്‌മിബുക്ക് പ്രൊയ്‌ക്ക് 49,999 രൂപയാണ് വില. രണ്ട് വേരിയന്‍റുകളിൽ ലഭ്യമായ റെഡ്‌മിബുക്ക് ഇ-ലേണിങ് എഡിഷന്‍റെ 256ജിബി മോഡലിന് 41,999 രൂപയും 512 ജിബി മോഡലിന് 44,999 രൂപയുമാണ് വില. ഓഗസ്റ്റ് ആറുമുതൽ ഫ്ലിപ്‌കാർട്ട്, മി.കോം, മി ഹോം എന്നിവയിലൂടെ ലാപ്ടോപ്പുകളുടെ വില്പന ആരംഭിക്കും.
റെഡ്മിബുക്ക് ഇ-ലേണിംഗ് എഡീഷൻ റെഡ്മിബുക്ക് പ്രൊ
ഐറിസ് Xe ഗ്രാഫിക്സോട് കൂടിയ ഇന്‍റലിന്‍റെ i5-1300H പ്രോസസറാണ് റെഡ്‌മിബുക്ക് പ്രൊയ്‌ക്ക്. 8GB DDR4 RAM, 512GB NVMe SSD എന്നിവയുമായി എത്തുന്ന റെഡ്‌മിബുക്ക് പ്രൊയ്‌ക്ക് ഒറ്റ ചാർജിൽ 10 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകാനാകും. വിൻഡോസ് 10 ഹോമിൽ പ്രവർത്തിക്കുന്ന റെഡ്‌മിബുക്ക് പ്രൊയുടേത് 15.6 ഇഞ്ച് ഫുൾഎച്ച്ഡി+ ഡിസ്‌പ്ലേ ആണ്. ഭാരം 1.8 കി.ഗ്രാം ആണ്. ലാപ്‌ടോപ്പിന് ഒറ്റ ചാർജിൽ 10 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ലാപ്ടോപ്പിൽ വിൻഡോസ് 10 ഹോം, ഓഫീസ് ഹോം എന്നിവയുണ്ട്. ലാപ്‌ടോപ്പിൽ 15.6 ഇഞ്ച് ഫുൾഎച്ച്ഡി+ ഡിസ്‌പ്ലേയുണ്ട്. ലാപ്‌ടോപ്പിന്‍റെ ഭാരം 1.8 കിലോഗ്രാം ആണ്.
റെഡ്മിബുക്ക് ഇ-ലേണിംഗ് എഡീഷൻ
ഇന്‍റലിന്‍റെ i3-1115G4 പ്രൊസസറാണ് ലാപ്ടോപ്പിന് കരുത്ത് പകരുന്നത്. 256GB SATA SSD അല്ലെങ്കിൽ 512GB NVMe SSD സ്റ്റോറേജ് ഓപ്ഷനുകളിലെത്തുന്ന മോഡലിന് 15.6 ഇഞ്ച് ഫുൾഎച്ച്ഡി സ്ക്രീനാണ് നൽകിയിരിക്കുന്നത്. വിൻഡോസ് 10 ഹോമിൽ എത്തുന്ന ലാപ്ടോപ്പിൽ മൈക്രോസോഫ്റ്റ് ഓഫീസ് ഹോം, സ്റ്റുഡന്‍റ് എഡിഷൻ 2019 എന്നിവ പ്രീ ഇൻസ്റ്റാൾഡ് ആയി ഉണ്ടാവും. റെഡ്‌മി ബുക്കിന്‍റെ എല്ലാ മോഡലുകളും വിൻഡോസ് 11ലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാൻ സാധിക്കും.