ബെംഗളൂരു: ലോകത്തിലെ ആദ്യത്തെ ഫോൾഡബിൾ പിസി "തിങ്ക്പാഡ് എക്സ് 1 ഫോൾഡ് ലെനോവോ ഇന്ത്യയിൽ പുറത്തിറങ്ങി. 3.29 ലക്ഷം രൂപയാണ് വില. ഹൈബ്രിഡ് വർക്കിങ് മോഡലായാണ് ലോനോവയുടെ തിങ്ക്പാഡ് എക്‌സ് 1 കമ്പനി അവതരിപ്പിക്കുന്നത്. ഉപഭോക്താക്കൾക്ക് ലാപ്ടോപ് ആയോ ടാബ്‌ലെറ്റ് ആയോ ഉപയോഗിക്കാനുതകും വിധമാണ് ലെനോവോ തിങ്ക്പാഡ് എക്സ് 1 ഫോൾഡ് എത്തുന്നത്.
ലെനോവയുടെ ആക്‌ടീവ് പെൻ ഉപയോഗിച്ച് ഡിസ്പ്ലെയിൽ എഴുതുകയും ചെയ്യാം. കൂടാതെ മടക്കുകൾക്കിടയിൽ വെക്കാവുന്ന കീബോഡും മൗസും വൈർലസ് ചാർജറും ലാപ്ടോപിനൊപ്പം ഉണ്ടാകും. ലെനോവ ഈസൽ സ്റ്റാൻഡും മോഡലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മികച്ച സ്പ്ലിറ്റ് സ്ക്രീൻ എക്‌സ്പീരിയൻസ് നൽകുന്ന തിങ്ക്പാഡ് എക്‌സ് വണ്‍ ഫോൾഡിന് 13.3 ഇഞ്ചിന്‍റെ 2കെ ഡിസ്പ്ലെയാണ് കമ്പനി നൽകുന്നത്.