കേരളം

kerala

ETV Bharat / science-and-technology

'പാഠ്യപദ്ധതി ഇനി ശാസ്‌ത്ര വിദ്യാഭ്യാസത്തില്‍ ഊന്നി' ; സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് തുടക്കം - ശാസ്‌ത്രം

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവവും വൊക്കേഷണല്‍ എക്‌സ്‌പോയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്‌ഘാടനം ചെയ്‌തു, സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോള്‍ ശാസ്‌ത്രീയ വിദ്യാഭ്യാസത്തിന് ഊന്നലെന്ന് പ്രഖ്യാപനം

Kerala  School Science fest  Education Minister  V Sivankutty  Ernakulam  Town Hall  പാഠ്യപദ്ധതി  ശാസ്‌ത്രോത്സവം  വി ശിവന്‍കുട്ടി  പൊതുവിദ്യാഭ്യാസ വകുപ്പ്  മന്ത്രി  സ്‌കൂള്‍ പാഠ്യപദ്ധതി  എറണാകുളം  ശാസ്‌ത്രം  ശാസ്‌ത്ര
പാഠ്യപദ്ധതി 'ഇനി ശാസ്‌ത്ര വിദ്യാഭ്യാസത്തില്‍' ഊന്നി; സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം മന്ത്രി വി ശിവന്‍കുട്ടി ഉദ്‌ഘാടനം ചെയ്‌തു

By

Published : Nov 10, 2022, 6:18 PM IST

എറണാകുളം : സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോള്‍ ശാസ്‌ത്രീയ വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ശാസ്‌ത്രം അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മള്‍ ശാസ്‌ത്രീയ യുക്തിയില്‍ വിശ്വാസമുള്ളവരായിരിക്കണമെന്ന് മന്ത്രി പറഞ്ഞു. എറണാകുളം ടൗൺഹാളിൽ സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവവും വൊക്കേഷണല്‍ എക്‌സ്‌പോയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്ധവിശ്വാസങ്ങളില്‍ നിന്നും തെറ്റായ പ്രവണതകളില്‍ നിന്നും ശാസ്‌ത്ര അവബോധം നമ്മെ പിന്തിരിപ്പിക്കും. ശാസ്‌ത്ര മേളയിലെ വിജയികള്‍ക്ക് സംസ്ഥാന തലത്തില്‍ പ്രത്യേക അവധിക്കാല ക്യാംപ് സംഘടിപ്പിക്കും. ശാസ്ത്ര അഭിരുചിയും താത്പര്യവുമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകളില്‍ മികച്ച സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണെന്നറിയിച്ച അദ്ദേഹം അക്കാദമിക് നിലവാരത്തെ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് അടുത്ത ഘട്ടമെന്നും വ്യക്തമാക്കി.

കുട്ടികളുടെ അഭിരുചി കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കും വിധമായിരിക്കണം വരും നാളുകളിലെ പഠനരീതി. താഴ്ന്ന ക്ലാസുകളിലെ കുട്ടികള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കി അവരെ പാകപ്പെടുത്തി വളര്‍ത്തിയെടുക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇന്‍സ്‌പെയര്‍ അവാര്‍ഡ് - മനാക് (മില്യൻ മൈൻഡ്‌സ് ഓഗ്മെന്‍റിങ് നാഷണൽ ആസ്പിരേഷൻസ് ആന്‍റ് നോളജ്) ദേശീയ മത്സരത്തില്‍ പങ്കെടുത്ത കേരളത്തിലെ വിവിധ സ്‌കൂളുകളിലെ 11 വിദ്യാര്‍ഥികള്‍ക്കുള്ള ഫലകവും പ്രശസ്‌തി പത്രവും മന്ത്രി സമ്മാനിച്ചു.

അതേസമയം നവംബര്‍ 10 മുതല്‍ 12 വരെ ആറ് വേദികളിലായി നടക്കുന്ന ശാസ്‌ത്ര മേളയില്‍ അയ്യായിരത്തിലധികം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. ശാസ്‌ത്രം, സാമൂഹ്യ ശാസ്‌ത്രം, പ്രവൃത്തി പരിചയം, ഐ.ടി, ഗണിത ശാസ്‌ത്രം തുടങ്ങിയ വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണ് മത്സരങ്ങള്‍. സെന്‍റ് ആല്‍ബര്‍ട്‌സ് ഹയര്‍ സെക്കന്‍ററി സ്‌കൂളാണ് ശാസ്‌ത്രമേളയ്ക്ക് വേദിയാകുന്നത്. ഗണിത ശാസ്‌ത്രമേള കച്ചേരിപ്പടി സെന്‍റ് ആന്‍റണീസ് സ്‌കൂളിലും സാമൂഹ്യശാസ്‌ത്രമേള എറണാകുളം ദാറുല്‍ ഉലൂം എച്ച്എസ്എസിലുമാണ് നടക്കുന്നത്.

ഐ.ടി മേള നടക്കുന്നത് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്‌കൂളിലാണ്. തേവര സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസിലാണ് പ്രവൃത്തി പരിചയമേള നടക്കുന്നത്. വൊക്കേഷണല്‍ എക്സ്പോ, കരിയര്‍ സെമിനാര്‍, തൊഴില്‍മേള എന്നിവയുടെ വേദി എറണാകുളം എസ്ആര്‍വിഎച്ച്എസ്എസ്സാണ്.

ABOUT THE AUTHOR

...view details