ETV Bharat / science-and-technology
ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഗാർഹിക ഇന്‍റർനെറ്റ് കണക്ഷൻ ; കെ - ഫോൺ പദ്ധതിയ്‌ക്ക് 100 കോടി - കേരള ബജറ്റിൽ വിവര സാങ്കേതിത വിദ്യ
ഒരു നിയമസഭ മണ്ഡലത്തിൽ 500 വീടുകൾ എന്ന നിലയിലാകും കണക്ഷൻ നൽകുക
തിരുവനന്തപുരം: കേരള ബജറ്റിൽ വിവര സാങ്കേതിക വിദ്യ മേഖലയ്‌ക്കായി ധനമന്ത്രി കെ എൻ ബാലഗോപാൽ 559 കോടി രൂപ വകയിരുത്തി. കേരള ഫൈബർ ഒപ്‌റ്റിക് നെറ്റ്‌വർക്ക് (കെ - ഫോൺ) പദ്ധതിയ്‌ക്ക് 100 കോടി രൂപ അനുവദിച്ചു. ഒരു നിയമസഭ മണ്ഡലത്തിൽ 500 കുടുംബങ്ങൾ എന്ന കണക്കിൽ അർഹരായ 70,000 ബിപിഎൽ കുടുംബങ്ങൾക്ക് കെ.ഫോൺ പദ്ധതിക്ക് കീഴിൽ സൗജന്യ ഗാർഹിക ഇന്‍റർനെറ്റ് കണക്ഷൻ നൽകുന്നതിന് രണ്ട് കോടി രൂപ അനുവദിച്ചു. കേരള സ്‌റ്റേറ്റ് ഇൻഫർമേഷൻ മിഷന് 127.37 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.