തിരുപ്പതി: ഭൗമനിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് ഉള്‍പ്പടെ എട്ട് ഉപഗ്രഹങ്ങളുമായി കുതിച്ച പിഎസ്‌എല്‍വി സി54 ദൗത്യം വിജയമെന്ന് ഐഎസ്‌ആര്‍ഒ. ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ന് രാവിലെ 11:56നാണ് വിക്ഷേപണം നടന്നത്. പേടകത്തില്‍ നിന്നും ആദ്യ ഉപഗ്രഹം വേര്‍പെട്ടതായും ഐഎസ്‌ആര്‍ഒ വ്യക്തമാക്കി.
ETV Bharat / science-and-technology
ഭ്രമണപഥത്തിലേക്ക് കുതിച്ച് പിഎസ്എല്‍വി സി54; വിക്ഷേപണം വിജയമെന്ന് ഐഎസ്‌ആര്‍ഒ - തൈബോള്‍ട്ട്
ഓഷ്യന്‍സാറ്റ് ഉള്‍പ്പടെ എട്ട് ചെറു ഉപഗ്രഹങ്ങളുമായാണ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും പിഎസ്എല്‍വി സി54 പേടകം കുതിച്ചുയര്‍ന്നത്.
വിക്ഷേപണം കഴിഞ്ഞ് ഏകദേശം 18 മിനിട്ടിനുള്ളില്‍ 742 കിലോമീറ്റര്‍ ഉയരത്തിലെത്തിയ ശേഷമാണ് ആദ്യ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് വേര്‍പെട്ടത്. റോക്കറ്റ് 516 കിലോമീറ്റര്‍ താഴ്‌ത്തിയാണ് രണ്ടാം ഉപഗ്രഹം സ്ഥാപിക്കുന്നത്. 528 കിലോമീറ്റര്‍ ഉയരത്തിലാണ് അവസാന ഉപഗ്രഹം സ്ഥാപിക്കുക.
പ്രധാന ഉപഗ്രഹത്തിനൊപ്പം എട്ട് കുഞ്ഞന്‍ ഉപഗ്രഹങ്ങളും വ്യത്യസ്‌ത ഭ്രമണപഥങ്ങളില്‍ സ്ഥാപിക്കുന്നു എന്നതും ഈ വിക്ഷേപണത്തിന്‍റെ പ്രത്യേകതയാണ്. ഓഷ്യന്‍സാറ്റ് ശ്രേണിയിലെ മൂന്നാം തലമുറ ഉപഗ്രഹമാണ് ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-6. ഇന്ത്യയുടെ സഹകരണത്തോടെ ഭൂട്ടാന്‍ വികസിപ്പിച്ച ഐഎന്‍എസ് 2ബി ഉപഗ്രഹം, സ്വകാര്യ സ്റ്റാര്‍ട്ടപ്പ് പിക്‌സല്‍ ആനന്ദ്, ബഹിരാകാശ സ്‌റ്റാര്‍ട്ടപ്പ് ആയ ധ്രുവ സ്‌പേസിന്‍റെ തൈബോള്‍ട്ട് (2 എണ്ണം), യുഎസ് സ്‌പേസ് ഫ്ലൈറ്റ് ഇന്‍ക് വികസിപ്പിച്ച നാല് ഉപഗ്രഹങ്ങള്‍ എന്നിവയാണ് ഇന്ന് ഭ്രമണപഥത്തിലെത്തിയത്.