കേരളം

kerala

ETV Bharat / science-and-technology

ചന്ദ്രയാൻ-3: ഇന്ത്യ ഹൃദയത്തോട് ചേർത്ത് വച്ച അഭിമാന നിമിഷമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് - ചന്ദ്രയാൻ 3

S Somanath about Chandrayaan 3: പൂർണമായും ഇന്ത്യ വികസിപ്പിച്ച ചന്ദ്രയാൻ-3 ദൗത്യം ഇന്ത്യക്കാർക്ക് അഭിമാന നേട്ടമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തേതും ചന്ദ്രോപരിതലത്തിന്‍റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന രാജ്യമെന്ന നേട്ടവും ഇന്ത്യക്ക് സ്വന്തം.

Chandrayaan 3  ISRO Chairman S Somanath  ചന്ദ്രയാൻ 3  ഐഎസ്ആർഒ
Chandrayaan-3: A proud moment to Indians says ISRO Chairman S Somanath

By ETV Bharat Kerala Team

Published : Jan 8, 2024, 10:58 AM IST

ചെന്നൈ: ചന്ദ്രയാൻ-3 ദൗത്യത്തിന്‍റെ വിജയം ഇന്ത്യക്കാർ ഹൃദയത്തോട് ചേർത്ത് വച്ച അഭിമാന നിമിഷമാണെന്ന് ഐഎസ്ആർഒ(ISRO) ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. ദൗത്യത്തിന്‍റെ വിജയത്തോടെ ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായും ചന്ദ്രോപരിതലത്തിന്‍റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറിക്കഴിഞ്ഞു. ഇത് ഇന്ത്യക്കാർക്ക് ചെറിയ നേട്ടമല്ലെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിൽ ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റിന്‍റെ മാതൃകയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.

ചന്ദ്രയാൻ-3 (Chandrayaan 3) രാജ്യത്തെ യുവാക്കളുടെയും കുട്ടികളുടെയും ശാസ്‌ത്ര രംഗങ്ങളിൽ പഠിക്കുന്നവരുടെയും മനസ്സിൽ വൈകാരികത സൃഷ്‌ടിച്ച ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് ശാസ്‌ത്ര രംഗങ്ങളിൽ അറിവുള്ളവർക്ക് മാത്രമല്ല, ഓരോ ഇന്ത്യക്കാരനും അഭിമാനിതനായ നിമിഷമായിരുന്നെന്നും കൂട്ടിച്ചേർത്തു. പൂർണ്ണമായും ഇന്ത്യ തദ്ദേശീയമായി നേടിയ അറിവും സാങ്കേതികവിദ്യയും വച്ച് വികസിപ്പിച്ചെടുത്ത പേടകം വലിയ നേട്ടം തന്നെയാണ്.

രാജ്യത്തിന്‍റെ പലയിടങ്ങളിൽ താൻ യാത്ര ചെയ്യുമ്പോൾ ഒരുപാട് യുവാക്കൾ ഐഎസ്ആർഒയിൽ ചേരാനും ജ്യോതിശാസ്ത്രജ്ഞരാകാനും താത്‌പര്യം പ്രകടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ഇനി എഞ്ചിനീയറിംഗ് കോഴ്‌സുകളിലേക്ക് കൂടുതൽ പേർ എത്താനിടയാക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ചാന്ദ്രയാൻ -3 മിഷന്‍റെ വിജയത്തോടെ എഞ്ചിനീയറിംഗ് കോളേജുകളിലെ ഒഴിവുകൾ നികത്തപ്പെടുകയാണെന്ന് സോമനാഥ് (ISRO Chairman S Somanath) സൂചിപ്പിച്ചു.

ചന്ദ്രയാൻ-2ന്‍റെ പരാജയം:ഒരു ശാസ്ത്ര പരീക്ഷണം സാധാരണക്കാർക്കിടയിൽ എത്രത്തോളം സ്വാധീനം ചെലുത്തി എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ചന്ദ്രയാൻ-3 എന്ന് അദ്ദേഹം പറഞ്ഞു. 2019 ലെ ചന്ദ്രയാൻ -2 ((Chandrayaan 2) പരാജയപ്പെട്ടതിന് പിന്നിലെ തെറ്റ് മനസിലാക്കുകയായിരുന്നു പ്രധാന വെല്ലുവിളി. പിന്നീട് പോരായ്‌മകൾ തിരിച്ചറിഞ്ഞെങ്കിലും അത് മറികടക്കാനും ഭാവി പരീക്ഷണങ്ങളിൽ പരാജയം ഉണ്ടാകാതിരിക്കാനുമുള്ള മാർഗങ്ങൾ കണ്ടെത്തേണ്ടതായി വന്നെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ഇതിനായി രണ്ട് വർഷം എടുക്കേണ്ടി വന്നെന്ന് എസ് സോമനാഥ് പറഞ്ഞു. അത് മുൻ പരാജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ടു കൊണ്ട് ചന്ദ്രയാൻ-3 ക്ക് കർശനമായ പരീക്ഷണങ്ങൾ നടത്തിയിരുന്നു. പേടകത്തിന്‍റെ ലക്ഷ്യം സോഫ്‌റ്റ് ലാൻഡിങ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ എന്നിവ ശരിയാക്കുന്നതിന്‍റെ ഭാഗമായി ബംഗളൂരു ആസ്ഥാനമായുള്ള ബഹിരാകാശ ഏജൻസിയെ ഏൽപ്പിച്ചിരുന്നു. ഇതിനായി 6 മാസം സമയമെടുത്തു. കാലതാമസം വിക്ഷേപണം വൈകിച്ചതായി അദ്ദേഹം പറഞ്ഞു.

ഏകദേശം 10 വർഷത്തെ കഠിന പ്രയത്‌നത്തിനൊടുവിലാണ് ചന്ദ്രയാൻ-3 ദൗത്യം പൂർണമായത്. 2023 ജൂലായ് 14 ന് ചന്ദ്രയാൻ-3 വിക്ഷേപണം നടത്തിയതിന് ശേഷം ചന്ദ്രോപരിതലത്തിന്‍റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി. ഇതോടെ ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യത്തിനാണ് വിജയം കണ്ടത്. രാജ്യത്തിന് ഒന്നടങ്കം അഭിമാനമായ ഈ നിമിഷത്തിന്‍റെ സ്‌മരണയ്‌ക്കായി ഈ ദിവസത്തെ ദേശീയ ബഹിരാകാശ ദിനമായി പ്രഖ്യാപിച്ചതായും അദ്ദേഹം ഓർമിപ്പിച്ചു.

Also read: ശാസ്ത്ര പുരോഗതി മനുഷ്യായുസ് 300 വർഷം വരെ വർധിപ്പിക്കും: ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്

ABOUT THE AUTHOR

...view details