വാഷിങ്ടണ്‍:ഇന്ത്യയില്‍ എക്കാലവും ഐ ഫോണിന് വന്‍ ജനപ്രീതിയാണുള്ളത്. ആഡംബരത്തിന്‍റെ അവസാന വാക്കായാണ് പലരും ഐ ഫോണ്‍ മോഡലുകളെ കാണുന്നത്. അതുകൊണ്ട് തന്നെ ഐ ഫോണിന്‍റെ പുറത്തിറങ്ങുന്ന ഓരോ മോഡലുകളും സ്വന്തമാക്കാന്‍ നിരവധി പേരാണ് കാത്തിരിക്കുന്നത്.
ETV Bharat / science-and-technology
ആപ്പിള്‍ ഐ ഫോണ്‍ 14 പ്രോയില്‍ ക്ലാസിക് ബാറ്ററി ഇന്‍ഡിക്കേറ്റര്‍ തിരികെയെത്തുമെന്ന് റിപ്പോര്‍ട്ട് - ജിഎസ്എം അറീന
സെപ്‌റ്റംബര്‍ ഏഴിന് പുറത്തിറക്കുന്ന ആപ്പിള്‍ ഐ ഫോണ്‍ 14 പ്രോ സീരീസിലാണ് ക്ലാസിക് ബാറ്ററി ഇന്‍ഡിക്കേറ്ററുകള്‍ തരികെയെത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്
സെപ്‌തംബര്‍ ഏഴിനാണ് ഐ ഫോണിന്‍റെ എറ്റവും പുതിയ പതിപ്പ് നിര്‍മാതാക്കള്‍ പുറത്തിറക്കുന്നത്. ഐ ഫോണ്‍ 14 പ്രോ സീരിസിലെ മോഡലുകളുടെ സവിശേഷതകള്‍ എന്തെല്ലാം ആയിരിക്കും എന്ന് ആകാംക്ഷയോടെയാണ് പലരും കാത്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഐ ഫോണ്‍ 14 പ്രോ സീരീസില്‍ ഐഒഎസ് ക്ലാസിക് ശൈലിയിലുള്ള ബാറ്ററി സൂചകത്തെ തിരികെ കൊണ്ട് വരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
ജിഎസ്എം അറീന പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഐഒഎസ് 16 ഉള്ള ഐഫോണ്‍ 14 പ്രോ സീരീസില്‍ സ്‌റ്റാറ്റസ് ബാറില്‍ തന്നെ ബാറ്ററി ഐക്കണ്‍ കാണാന്‍ കഴിയും എന്നാണ്. ക്ലാസിക് ശൈലി തികരികെ കൊണ്ട് വരുന്നതിലൂടെ ബാറ്ററി ലെവൽ ഐക്കണിന് വശത്തായി ബാറ്ററി ശതമാനവും ദൃശ്യമാകും. ഐഫോൺ 'X' ൽ ഈ ഇൻഡിക്കേറ്റർ ഒഴിവാക്കിയിരുന്നു. നിലവില്‍ പുറത്തിറങ്ങിയിരുന്ന ഐഫോണ്‍ മോഡലുകളില്‍ ഇത് ബാറ്ററി ഐക്കണിനുള്ളിലായിരുന്നു ഉണ്ടായിരുന്നത്.