ടെക് പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐഫോണ്‍ 14 സീരിസിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രോ മോഡലുകളുടെ ഡിസൈനിലും, സ്‌പെസിഫിക്കേഷനിലും, ക്യാമറയിലും അപ്‌ഗ്രേഡ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ 14 പ്രോ മാക്‌സിന്‍റെ ഡമ്മി യൂണിറ്റിന്‍റെ ചിത്രം ഇന്‍റര്‍നെറ്റില്‍ ലീക്കായിട്ടുണ്ട്.
ഐഫോണ്‍ 13 പ്രോ മാക്‌സിന്‍റെ ക്യാമറ മൊഡ്യൂളിനേക്കാള്‍ അല്‍പം വലുതാണ് ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നാണ് സൂചന. ഐഫോണ്‍ 13നെ അപേക്ഷിച്ച് ഐഫോണ്‍ 14ന്‍റെ വിലയിലും വർധനവുണ്ടാകും. പുതിയ സീരിസില്‍ മിനി വേര്‍ഷന്‍ ഉണ്ടാകില്ലെന്നതും ശ്രദ്ധേയമാണ്.
ഐഫോണ്‍ 14 പ്രോ മാക്‌സിന്‍റെ ഡമ്മി യൂണിറ്റിന്‍റെ ചിത്രം ഈ വര്‍ഷം സെപ്‌റ്റംബറില്‍ കമ്പനിയുടെ വാര്‍ഷിക ഹാര്‍ഡ്‌വെയര്‍ ഇവന്‍റില്‍ വച്ചാണ് ആപ്പിള്‍ ഐഫോണ്‍ 14 സീരിസ് അവതരിപ്പിക്കുന്നത്. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മുന്‍ വര്‍ഷത്തേതിന് സമാനമായി പ്രീമിയം ശ്രേണിയില്‍ ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ്, പുതിയ ഐഫോണ്‍ 14 മാക്‌സ് വേര്‍ഷന്‍ എന്നീ നാല് മോഡലുകളാണ് ആപ്പിള്‍ പുറത്തിറക്കുന്നത്.
ഐഫോണ്‍ 13 മിനി വേര്‍ഷന് പകരം എത്തുന്ന ഐഫോണ്‍ 14 മാക്‌സിന് ഐഫോണ്‍ 14 പ്രോ മാക്‌സിന്‍റെ അതേ വലിപ്പമായ 6.7 ഇഞ്ച് ഡിസ്‌പ്ലെയാണ്. എന്നാല്‍ പ്രോ മാക്‌സിനെ അപേക്ഷിച്ച് ഐഫോണ്‍ 14 മാക്‌സിന്‍റെ പാനലിന് ആപ്പിളിന്‍റെ പ്രോ മോഷന്‍ ടെക്‌നോളജി ഉണ്ടാകില്ല.
ഐഫോണ്‍ 14 പ്രോ മാക്‌സിന്‍റെ ഡമ്മി യൂണിറ്റിന്‍റെ ചിത്രം നിലവിലുള്ള ഐഫോണ്‍ 13 പ്രോ മോഡലുകളേക്കാൾ 57 ശതമാനം വലിപ്പമുള്ള ഐഫോണ്‍ 14 പ്രോ മാക്‌സിന് 48 എംപി മെയിന്‍ ക്യാമറ സെൻസര്‍ ഉണ്ടാകുമെന്നാണ് വിവരം. ഒരു 12 എംപി അൾട്രാവൈഡ് ക്യാമറ, 12 എംപി ടെലിഫോട്ടോ ക്യാമറ, ഒരു ലിഡാര്‍ സെൻസർ എന്നിവയും പ്രൈമറി സെന്‍സറിനൊപ്പം സംയോജിപ്പിച്ചേക്കാം. ഒരു മൈക്രോഫോണും എൽഇഡി ഫ്ലാഷും ഉൾപ്പെടുന്നതാണ് ക്യാമറ മൊഡ്യൂള്‍.
ഐഫോണ്‍ 14 പ്രോ 123 ജിബി മോഡലിന് ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 86,895 രൂപയാണ്. ഇതേ സ്റ്റോറേജ് ഓപ്‌ഷനുള്ള ഐഫോണ്‍ 14 പ്രോ മാക്‌സിന് 94,794 രൂപയാണ്. വണ്‍ ടിബി ഫ്ലാഷ് മെമ്മറിയുള്ള ഐഫോണ്‍ 14 പ്രോ മാക്‌സിന്‍റെ വില ഒന്നര ലക്ഷം കടക്കും. 1,34,292 രൂപയാണ് ഐഫോണ്‍ 14 പ്രോ മാക്‌സിന് ഇന്ത്യന്‍ വിപണിയിലെ വില.