കേരളം

kerala

ETV Bharat / science-and-technology

'ചെറിയ തെറ്റുകള്‍ വലിയ വിപത്തിന് കാരണമാകും'; ഇന്‍റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

അശ്രദ്ധ മൂലം സംഭവിക്കുന്ന പിഴവുകള്‍ ബ്രൗസിങ്ങ് സ്‌പീഡ് കുറയ്‌ക്കുക, വൈറസ് അല്ലെങ്കില്‍ ഹാക്കേഴ്‌സിന്‍റെ ആക്രമണം തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ സുരക്ഷ ഉറപ്പാക്കാനായി ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

browsing mistakes in internet  internet  google chrome  cookies  updation features  plugins  vpn  internet security  fake add links  latest technical news  latest news today  ഇന്‍റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ  ബ്രൗസിങ്ങ് സ്‌പീഡ്  ഹാക്കേഴ്‌സിന്‍റെ ആക്രമണം  ബ്രൗസര്‍ അപ്‌ഡേറ്റ്  പോപ്പ് അപ്പ് സന്ദേശങ്ങള്‍  കുക്കീസ്  ആന്‍റീവൈറസ്  വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക്  പ്ലഗിനുകള്‍  ഏറ്റവും പുതിയ ടെക്ക് വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'നിങ്ങളുടെ ചെറിയ തെറ്റുകള്‍ പോലും വലിയ വിപത്തിന് കാരണമാകുന്നു'; ഇന്‍റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

By

Published : Jan 19, 2023, 8:07 PM IST

ന്നത്തെ കാലഘട്ടത്തില്‍ ഒരു ദിവസത്തിന്‍റെ ഭൂരിഭാഗം സമയം നാം ചിലവഴിക്കുന്നത് ഇന്‍റര്‍നെറ്റിലാണ്. അധിക സമയവും ഇന്‍റര്‍നെറ്റില്‍ ചിലവഴിക്കുമ്പോള്‍ ബ്രൗസിങ്ങിലുള്ള ചെറിയ പിഴവുകള്‍ പോലും വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാം. അശ്രദ്ധ മൂലം സംഭവിക്കുന്ന പിഴവുകള്‍ ബ്രൗസിങ്ങ് സ്‌പീഡ് കുറയ്‌ക്കുക, വൈറസ് അല്ലെങ്കില്‍ ഹാക്കേഴ്‌സിന്‍റെ ആക്രമണം തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

ഇന്‍റര്‍നെറ്റ് ഉപയോഗം സുരക്ഷിതവും സുഖകരവുമാക്കാന്‍ പ്രയാസമേറിയതായി ഒന്നും തന്നെയില്ല. മുന്‍കരുതലുകള്‍ സ്വീകരിക്കുക വഴി ആപത്ത് ഒഴിവാക്കുവാന്‍ സാധിക്കുന്നു. ഇന്‍റര്‍നെറ്റില്‍ ബ്രൗസ് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങളുടെ ഇന്‍റര്‍നെറ്റ് ഉപയോഗം സുരക്ഷിതമാക്കാന്‍ സാധിക്കുന്നു.

ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യുക: ബ്രൗസറിന്‍റെ അടുത്ത വെര്‍ഷന്‍ ലഭിക്കാനായി 'നിങ്ങള്‍ക്ക് അപ്‌ഡേഷന്‍ ആവശ്യമാണോ' എന്ന തരത്തില്‍ പോപ്പ് അപ്പ് സന്ദേശങ്ങള്‍ വരുന്നത് നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ? ക്രോം ഉപയോക്താക്കള്‍ക്ക് ഇത്തരം സന്ദേശം ലഭിക്കുകയില്ല. കാരണം ഗൂഗിള്‍ തന്നെ സമയാസമയം അപ്‌ഡേഷന്‍ ചെയ്യുന്നു.

ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യുക

ക്രോം അല്ലാതെ മറ്റ് ബ്രൗസറുകള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം സന്ദേശങ്ങളില്‍ ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്. ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യപ്പെടുമ്പോള്‍ പുതിയ ഫീച്ചറുകള്‍ ലഭ്യമാകുന്നു. ബ്രൗസറിന്‍റെ പഴയ വെര്‍ഷനില്‍ ഉണ്ടായിരുന്ന പിഴവുകള്‍ നീക്കം ചെയ്യുവാന്‍ അപ്‌ഡേഷന്‍ വഴി സാധ്യമാകുന്നു.

മികച്ച ഫീച്ചറുകള്‍ സമായാസമയങ്ങളിലുള്ള അപ്‌ഡേഷന്‍ വഴിയാണ് ലഭ്യമാകുക. ഏതാനും സെക്കന്‍റുകള്‍ മാത്രമാണ് ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യമായി വരിക. അതിനാല്‍ തന്നെ ഏറ്റവും പുതിയ വെര്‍ഷനുകള്‍ കൃത്യമായി തന്നെ അപ്‌ഡേറ്റ് ചെയ്യുക.

കുക്കീസ് അനുവദിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ: നമ്മള്‍ ഏതെങ്കിലും വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ താല്‍കാലികമായി ചില ഫയലുകള്‍ നിര്‍മിക്കുന്നു. ഇതിനെയാണ് കുക്കീസ് എന്ന് പറയുന്നത്. ഏത് വെബ്‌സൈറ്റ് ഉപയോഗിക്കുമ്പോഴും അതിനുള്ളില്‍ ലോഗിന്‍ ചെയ്യുന്ന വിവരങ്ങള്‍ കുക്കീസില്‍ ശേഖരിക്കപ്പെടുന്നു.

കുക്കീസ്

മറ്റൊരവസത്തില്‍ അതേ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ നമ്മുടെ ജോലികള്‍ അനായാസം ചെയ്‌തു തീര്‍ക്കാന്‍ സാധിക്കുന്നു. ഇത്തരത്തിലുള്ള കുക്കികളുടെ ഉപയോഗം യാതൊരു വിധ പ്രതിസന്ധിയും സൃഷ്‌ടിക്കുന്നില്ല. എന്നാല്‍, എല്ലാ വെബ്‌സൈറ്റുകളിലും കുക്കി അനുവദിക്കാതിരിക്കുക.

പ്രധാനപ്പെട്ട വെബ്‌സൈറ്റുകളില്‍ കുക്കി അനുവദിക്കുന്നത് പോലെ മൂന്നാമതൊരു കുക്കി റിക്വസ്‌റ്റ് അനുവദിക്കാതിരിക്കുക. തെറ്റായ വെബ്‌സൈറ്റുകളില്‍ കുക്കി അനുവദിക്കുന്നത് നമ്മുടെ സ്വകാര്യതയിലേയ്‌ക്കുള്ള കടന്നുകയറ്റമാകുന്നു.

സ്വയം സുരക്ഷ ഉറപ്പാക്കുക: ഇന്‍റര്‍നെറ്റ് സുരക്ഷിതമായ വിധത്തില്‍ ഉപയോഗിക്കണമെങ്കില്‍ നിരവധി കടമ്പകള്‍ കടക്കേണ്ടിയിരിക്കുന്നു. ഓരോ ടൂളും ഉപയോഗിക്കുമ്പോഴുള്ള സുരക്ഷിതത്വം നമ്മുടെ ചിന്താഗതിയെ ആശ്രയിച്ചാണാണിരിക്കുന്നത്. സുരക്ഷയില്‍ എന്തെങ്കിലും വീഴ്‌ച സംഭവിച്ചാല്‍ ഭൂരിഭാഗം ആളുകളും അവരുടെ കയ്യില്‍ നിന്നും സംഭവിച്ച പിഴവാണിതെന്ന് തിരിച്ചറിയുന്നില്ല.

എന്നാല്‍, സുരക്ഷിതമായ ഉപയോഗത്തിന്‍റെ പ്രധാന ഘടകമാണ് നിങ്ങളുടെ പി സിയില്‍ ആന്‍റീവൈറസ് ഇന്‍സ്‌റ്റാള്‍ ചെയ്യുക എന്നത്. നിലവില്‍ സൗജന്യമായി നിരവധി സോഫ്‌റ്റ്‌വെയറുകള്‍ ലഭ്യമാണ്. ഡിഫോള്‍ട്ടിലൂടെ വിന്‍ഡോസിന്‍റെ സുരക്ഷയ്‌ക്ക് ആവശ്യമായ ടൂളുകള്‍ ലഭ്യമാണ്.

സ്വയം സുരക്ഷ ഉറപ്പാക്കുക

അത്തരം ടൂളുകള്‍ സദാസമയവും പ്രവര്‍ത്തിപ്പിക്കുക. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുക. ഇന്‍റര്‍നെറ്റിലൂടെ തട്ടിപ്പ് നടത്തുന്ന ധാരാളം ആളുകള്‍ നമുക്ക് ചുറ്റുമുണ്ടെന്നും അവരുടെ വലയില്‍ വീഴുവാന്‍ അതിവേഗം സാധിക്കുമെന്നതും ഓര്‍മ്മിക്കുക.

ഇത്തരത്തിലുള്ളവരുടെ ഇടയില്‍ നിന്നും സുരക്ഷിതമായിരിക്കേണ്ടത് നമ്മുടെ കടമയാണ്. അതിനാല്‍ തന്നെ സുരക്ഷയ്‌ക്കായുള്ള എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിക്കുക. ഏതെങ്കിലും തരത്തിലുള്ള സന്ദേശങ്ങള്‍ രണ്ടോ മൂന്നോ തവണ പരിശോധിച്ചതിന് ശേഷം മാത്രം അനുവാദം നല്‍കുക.

എല്ലാ ടാബുകളും തുറക്കാതിരിക്കുക: നമ്മള്‍ ഇന്‍റര്‍നെറ്റില്‍ ബ്രൗസ് ചെയ്യുമ്പോള്‍ ചില ലിങ്കുകള്‍ താല്‍പര്യ പ്രകാരം തുറക്കുന്നു. ജോലി തിരക്കുകളില്‍ ഏര്‍പ്പെടുമ്പോള്‍ അല്‍പസമയം കഴിഞ്ഞ് ലിങ്കിലുള്ളവ വായിക്കുവാന്‍ ലിങ്ക് ഉപയോഗിച്ച് തന്നെ പുതിയ ടാബ് തുറന്നുവയ്‌ക്കുന്നു. അങ്ങനെ നിരവധി ടാബുകള്‍ ജോലി ആവശ്യങ്ങള്‍ക്കും മറ്റുമായി നമ്മള്‍ അശ്രദ്ധമായി തുറന്നുവയ്‌ക്കുന്നു.

എല്ലാ ടാബുകളും തുറക്കാതിരിക്കുക

ഇങ്ങനെ ടാബുകള്‍ അനാവശ്യമായി തുറന്നുവയ്‌ക്കുന്നത് ബ്രൗസറിന്‍റെ വേഗത കുറയ്‌ക്കുവാന്‍ കാരണമാകുന്നു. അഥവ നിങ്ങള്‍ക്ക് ആവശ്യങ്ങള്‍ക്കായി കൂടുതല്‍ ടാബുകള്‍ ഉപയോഗിക്കണമെങ്കില്‍ ടാബ് ഗ്രൂപ്പുകള്‍ ഉപയോഗിക്കുക. ഇത് ബ്രൗസറിന്‍റെ ഭാരം കുറയ്‌ക്കുന്നു.

ഓരോ വിഷയങ്ങളനുസരിച്ച് ടാബുകളെ തരം തിരിച്ച് വയ്ക്കുകയാണെങ്കില്‍ ആവശ്യമായ ടാബുകള്‍ മാത്രം എടുത്ത് ഉടനടി പരിശോധിക്കുവാന്‍ സാധിക്കുന്നു. ക്രോം പോലുള്ള ബ്രൗസറിലെ ഫീച്ചറായ ബില്‍ഡ്- ഇന്‍ റീഡിങ് ലിസ്‌റ്റും എളുപ്പമാര്‍ഗം ഉപയോഗിക്കാവുന്നതാണ്. പിന്നീട് വായിക്കാനായി തേര്‍ഡ് പാര്‍ട്ടി ഫീച്ചറും ക്രോമില്‍ ഉപയോഗിക്കാവുന്നതാണ്.

പ്ലഗിനുകള്‍ ഉപയോഗിക്കുമ്പോള്‍: ഓണ്‍ലൈന്‍ ബ്രൗസിങ്ങിന്‍റെ പുതിയ ഫീച്ചറുകളായ ഗ്രാമര്‍ ചെക്കേഴ്‌സ്, പാസ്‌വേഡ് മാനോജേഴ്‌സ്, വീഡിയോ ഡൗണ്‍ലോഡേഴ്‌സ് തുടങ്ങിയവ ഇന്‍റര്‍നെറ്റ് ഉപയോഗം എളുപ്പമാക്കാന്‍ സഹായകമാകുന്നു. എന്നാല്‍, ഇത്തരം ഫീച്ചറുകളെല്ലാം തന്നെ ചെറിയ തോതിലുള്ള ആപ്ലിക്കേഷനുകളാണ്. ഇതിന്‍റെ ഉപയോഗത്തിനായി മെമ്മറിയും ഉറവിടങ്ങളും ആവശ്യമാണ്.

പ്ലഗിനുകള്‍ ഉപയോഗിക്കുമ്പോള്‍

പ്ലഗിനുകളുടെ അമിതമായ ഉപയോഗം ബ്രൗസറിന്‍റെ വേഗത കുറയ്‌ക്കുന്നു. അതിനാല്‍ ആവശ്യമായ പ്ലഗിനുകള്‍ മാത്രം പ്രവര്‍ത്തിപ്പിക്കുക. എന്നാല്‍, നിരന്തരം ഉപയോഗിക്കാത്ത പ്ലഗിനുകള്‍ ഡിലീറ്റാവുകയോ ഡീആക്‌ടിവേറ്റ് ആവുകയോ ചെയ്യുന്നു. നമ്മുടെ ഇഷ്‌ടപ്രകാരം ബ്രൗസറിന്‍റെ തീമില്‍ മാറ്റം വരുത്തുവാന്‍ പ്ലഗിനുകള്‍ക്ക് സാധിക്കുന്നുവെങ്കിലും ഇത് മൂലം ബ്രൗസറിന്‍റെ വേഗത കുറയുന്നു.

പൊതുസ്ഥലങ്ങളില്‍ വൈഫൈ ഉപയോഗിക്കുമ്പോള്‍: നമ്മുടെ ഐപി അഡ്രസ്‌ വെബ്‌സൈറ്റിനെ അറിയിക്കുന്നതില്‍ നിന്ന് തടയുകയാണ് വിപിഎന്‍(വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക്) വഴി സാധ്യമാകുന്നത്. നിങ്ങള്‍ വെബ്‌സൈറ്റില്‍ എന്ത് ചെയ്യുന്നു എന്ന വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭ്യമാവുകയില്ല. മറ്റുള്ളവര്‍ നമ്മെ ട്രാക്ക് ചെയ്യുന്നത് തടയാന്‍ വിപിഎന്‍ വഴി സാധിക്കുന്നു.

വിപിഎന്‍

ഇതിനായി ഒരു വിപിഎന്‍ ആപ്ലിക്കേഷന്‍ ഇന്‍സ്‌റ്റാള്‍ ചെയ്യേണ്ട ആവശ്യമില്ല. ബ്രൗസറിന്‍റെ പ്ലഗിനുകളില്‍ ധാരാളം വിപിഎന്‍ എക്‌സ്‌ടെന്‍ഷനുകള്‍ ലഭ്യമാണ്. നമ്മള്‍ പൊതുസ്ഥലങ്ങളില്‍ വൈഫൈ ഉപയോഗിക്കുന്നത് ഹാക്കര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു.

ഈ അവസരത്തില്‍ നമ്മുടെ വിവരങ്ങള്‍ ചോരാതിരിക്കുവാനുള്ള സുരക്ഷയാണ് വിപിഎന്‍ ഒരുക്കുന്നത്. അതിനാല്‍, പൊതുസ്ഥലങ്ങളില്‍ വൈഫൈ ഉപയോഗിക്കുമ്പോള്‍ വിപിഎന്‍റെ പ്രവര്‍ത്തനം കൂടി ഉറപ്പാക്കാന്‍ മറക്കരുത്.

2എഫ്‌എ കൂടാതെ ഒരേ പാസ്‌വേഡുകള്‍ ഉപയോഗിക്കരുത്: ഓണ്‍ലൈനായി തട്ടിപ്പുകളും ഹാക്കിങ്ങുകളും നടക്കുന്നതിന്‍റെ ഒരു പ്രധാന കാരണമാണ് ദുര്‍ബലമായ പാസ്‌വേഡുകള്‍. അതിനാല്‍ തന്നെ ദൃഢമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുക. എല്ലാ വെബ്‌സൈറ്റുകള്‍ക്കുമായി ഒരു പാസ്‌വേഡ് തന്നെ ഉപയോഗിക്കാതിരിക്കുക.

2എഫ്‌എ കൂടാതെ ഒരേ പാസ്‌വേഡുകള്‍ ഉപയോഗിക്കരുത്

എന്തെന്നാല്‍ ഹാക്കര്‍മാര്‍ പാസ്‌വേഡേ് തിരിച്ചറിഞ്ഞാല്‍ നമ്മുടെ എല്ലാ അക്കൗണ്ടും ഹാക്ക് ചെയ്യുവാന്‍ അവര്‍ക്ക് സാധിക്കുന്നു. പലതരം പാസ്‌വേഡുകള്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് പ്രയാസകരമാകുന്നുവെങ്കില്‍ പാസ്‌വേഡ് മാനേജ് ടൂളിന്‍റെ സഹായം നിങ്ങള്‍ക്ക് സ്വീകരിക്കാം. അത് വഴി എളുപ്പത്തിലും ഫലപ്രദമായും നിങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കുന്നു.

ടൂ ഫാക്‌ടര്‍ ഒതന്‍റിഫിക്കേഷന്‍ സെറ്റ് ചെയ്യുക വഴി സുരക്ഷ ഉറപ്പാക്കുവാന്‍ സാധിക്കുന്നു. ഇത് വഴി രജിസ്‌റ്റര്‍ ചെയ്‌ത നിങ്ങളുടെ ഡിവൈസിലേയ്‌ക്കോ മൊബൈല്‍ ഫോണിലേയ്‌ക്കോ ഒരു കോഡ് സന്ദേശമായി എത്തുന്നു. കോഡ് വഴി ഡിവൈസില്‍ ലോഗിന്‍ ചെയ്യുവാന്‍ സാധിക്കുന്നു.

പരസ്യങ്ങള്‍ക്കായുള്ള ലിങ്ക് തുറക്കാതിരിക്കുക: വിശ്വാസമുള്ളവ എന്ന തെറ്റിദ്ധരിപ്പിക്കുന്ന വിധം പര്യസത്തിന്‍റെ ലിങ്കുകളും ഇമെയിലുകളും ഹാക്കര്‍മാര്‍ അയക്കുന്നു. ഭൂരിഭാഗം വെബ് ഉപയോക്താക്കളും ഇതിനാല്‍ കബളിപ്പിക്കപ്പെടുന്നു. സൗജന്യ ഓഫറുകള്‍, ഡിസ്‌കൗണ്ടുകള്‍, ആകര്‍ഷിക്കുന്ന വിധമുള്ള പരസ്യങ്ങള്‍ എന്നിവ അയച്ചാണ് ഉപയോക്താക്കളെ ഹാക്കര്‍മാര്‍ കബളിപ്പിക്കുന്നത്.

പരസ്യങ്ങള്‍ക്കായുള്ള ലിങ്ക് തുറക്കാതിരിക്കുക

ഒരിക്കല്‍ ഇവ ക്ലിക്ക് ചെയ്‌താല്‍ ഉപയോക്താവിന്‍റെ ഡാറ്റ എടുക്കുവാന്‍ ഹാക്കര്‍മാര്‍ വൈറസിനെ അയക്കുന്നു. അതിനാല്‍ ഏത് സാഹചര്യത്തിലായാലും അത്തരം ലിങ്കുകള്‍ അമര്‍ത്താതിരിക്കുക

വിശ്വാസയോഗ്യമായ സൈറ്റുകളില്‍ മാത്രം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുക: ഓണ്‍ലൈന്‍ ഷോപ്പിങ്ങുകള്‍ക്കായാണ് കൂടുതല്‍ ആളുകളും തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുക. അവിശ്വസനീയ സൈറ്റുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡിന്‍റെ വിവരങ്ങള്‍ നല്‍കുക വഴി പണം കളവുപോവാന്‍ സാധ്യതയുണ്ട്. ക്രെഡിറ്റ് കാര്‍ഡിന്‍റെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ കൈയ്യടക്കിയാല്‍ ഉടന്‍ തന്നെ അത് ഉപയോഗിക്കണമെന്നില്ല.

ക്രെഡിറ്റ് കാര്‍ഡ്

ഏതാനും ദിവസങ്ങള്‍ക്ക് ശേഷമെ അവര്‍ പണം മോഷ്‌ടിക്കാന്‍ ആരംഭിക്കുകയുള്ളു. ഇത്തരത്തില്‍ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് വിശ്വാസമല്ലാത്ത സൈറ്റില്‍ ഉപയോഗിച്ചോ എന്ന സംശയം നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങളുടെ ബാങ്കിനെ വിവരം ഉടനടി അറിയിക്കുക. നിങ്ങളുടെ കാര്‍ഡ് സുരക്ഷിതമാക്കുവാനുള്ള ആവശ്യമായ നടപടി ബാങ്ക് സ്വീകരിച്ചുകൊള്ളും.

സ്വകാര്യ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കൈമാറാതിരിക്കുക: ദിനംപ്രതി നമ്മള്‍ എന്തൊക്കെ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നു എവിടെയെല്ലാം സഞ്ചരിക്കുന്നു എന്ന വിവരങ്ങള്‍ വാട്‌സ്‌ആപ്പ്, ഫെയ്‌സ്‌ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴി സുഹൃത്തുക്കള്‍ക്കോ പ്രിയപ്പെട്ടവര്‍ക്കോ സന്ദേശങ്ങള്‍ കൈമാറുന്നവരാണ് നമ്മള്‍. എന്നാല്‍, ചില അവസരങ്ങളില്‍ ഈ വിവരങ്ങള്‍ വച്ച് തന്നെ നമ്മുക്ക് ഭീഷണി നേരിടാന്‍ സാധ്യതയുണ്ട്. നമ്മള്‍ നല്‍കുന്ന വിവങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്നാമതൊരാള്‍ക്ക് നമ്മെ ട്രാക്ക് ചെയ്യാന്‍ സാധിക്കുന്നു.

എല്ലാ വിവരങ്ങളും ഷെയര്‍ ചെയ്യാതിരിക്കുക

ഇത്തരം വ്യക്തികളെക്കുറിച്ച് നമ്മള്‍ ബോധവാന്‍മാരാകണം. അതിനാല്‍ കോളജില്‍ പോകുന്നത്, ഏതെങ്കിലും വിനോദ സഞ്ചാര മേഖലകള്‍ സന്ദര്‍ശിക്കുന്നത്, മേല്‍വിലാസം തുടങ്ങിയ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കൈമാറാതിരിക്കുക. വിവരങ്ങള്‍ ചോരുന്നത് നമ്മുക്ക് മാത്രമല്ല നമ്മുടെ ചുറ്റുമുള്ളവരെയും പ്രതികൂലമായി ബാധിക്കുമെന്നത് ഓര്‍ക്കുക.

ABOUT THE AUTHOR

...view details